നഗ്നയായി അഭിനയിക്കാൻ പേടി തോന്നി, ധൈര്യം തന്നത് ഭർത്താവ്..; ശരണ്യ പ്രദീപ്

നഗ്നയായി അഭിനയിക്കാൻ പേടി തോന്നി, ധൈര്യം തന്നത് ഭർത്താവ്..; ശരണ്യ പ്രദീപ്

ശരണ്യ പ്രദീപ് ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമാണ്. തന്നിലൂടെ കടന്നുപോയ മേഖലകളിൽ എല്ലാം വളരെയധികം മികവ് പുലർത്താനും നിറഞ്ഞ പ്രേക്ഷക പിന്തുണയും ജനസമ്മതിയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിന് ഗണ്യമായ സംഭാവനകൾക്ക് താരം അറിയപ്പെടുന്നു. സിനിമയിലേക്ക് കടക്കുന്നതിന് മുമ്പ്, വിവിധ വാർത്താ ചാനലുകളിൽ അവതാരകയായി താരം സ്വയം പരിചയം നേടി.

ശേഖർ കമ്മുലയുടെ റൊമാൻ്റിക് എൻ്റർടെയ്‌നറായ ” ഫിദ ” യിലെ രേണുക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരം സിനിമ മേഖലയിൽ അറിയപ്പെട്ടത്. സിനിമയിൽ താരം സായി പല്ലവിയുടെ മൂത്ത സഹോദരിയായി അഭിനയിച്ചു. വളരെ നാച്ചുറലായി ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചതിലൂടെ തന്നെ സിനിമ മേഖലയിൽ തന്നെ ഇടം താരം അടയാളപ്പെടുത്തുകയായിരുന്നു.

ചാനൽ ടി ന്യൂസിൽ സംപ്രേക്ഷണം ചെയ്ത “ധും ധും” എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലൂടെയും ശരണ്യ അംഗീകരിക്കപ്പെട്ടു. തെലുങ്ക് സിനിമയിൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ശരണ്യ, ശൈലജ റെഡ്ഡി അല്ലുഡു, ജാനു, ദോരസാനി, ശശി, ഭാമകലാപം തുടങ്ങിയ വിജയചിത്രങ്ങളുടെ ഭാഗമാണ്. അടുത്തിടെ വിജയ് ദേവരകൊണ്ടയും സാമന്തയും അഭിനയിച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഏത് കഥാപാത്രം താരം അവതരിപ്പിച്ചാലും നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകർ അവ സ്വീകരിക്കാറുള്ളത്.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് അമ്പാജിപേട്ട് മാര്യേജ് ബാന്റ് എന്ന സിനിമയിലെ നഗ്നയായി അഭിനയിച്ച സീൻ ചെയ്തപ്പോൾ ഉണ്ടായ തന്റെ അനുഭവമാണ്. ഈ സീനിൽ അഭിനയിക്കാൻ പേടി തോന്നിയിരുന്നുവെന്നും ഭർത്താവാണ് ധൈര്യം നൽകിയതെന്നും താരം തുറന്നു പറയുന്നുണ്ട്. ‘സംവിധായകൻ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇത്തരം ഒരു സീനിൽ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭർത്താവാണ് എന്റെ ഭയം മാറ്റി പിന്തുണ നൽകിയത് എന്നാണ് താരം പറഞ്ഞത്.

വളരെ ശക്തമായ കഥാപാത്രമാണ്. അതിനാൽ ധീരമായി തന്നെ ചെയ്യാൻ ഭർത്താവ് ഊർജ്ജം നൽകി എന്നും സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അഞ്ച് പേർ മാത്രമായിരുന്നു ആ സീൻ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകൻ, കോസ്റ്റ്യും ഡിസൈനർ, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫർട്ടബിൾ ആയിരുന്നു ഞാൻ. ആ സീൻ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ് എന്നും താരം പറയാൻ മറന്നിട്ടില്ല. പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ അഭിമുഖം വൈറലാവുകയാണ് ചെയ്തത്.