‘ഗോദ” യിലൂടെ മലയാളി മനസ്സിൽ കയറിയ ബോള്ളിവുഡ് സുന്ദരി വാമിക ഗബ്ബിയുടെ വർക്ക്‌ ഔട്ട്‌ വീഡിയോ

ഫിറ്റ്നസ് ഫോട്ടോകളിൽ തിളങ്ങി ടോവിനോ നായിക

പഞ്ചാബി , ഹിന്ദി , മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന ഒരു നടിയാണ് വാമിഖ ഗബ്ബി. മികച്ച രൂപത്തിലാണ് താരം ഇതുവരെയും ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്. 2007 മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങളിലൂടെ ആരാധകരുടെ മനസ്സുകളിൽ താരം ചില പ്രതിഷ്ഠയായി നിലകൊള്ളുകയാണ്. നിരവധി ആരാധകരെ ആണ് താരം ഓരോ സിനിമകളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്.

2007 ൽ പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച അഭിനയ പ്രകടനം ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിച്ചു.

2013 ൽ റിലീസായ യോ യോ ഹണി സിംഗ് , അമ്രീന്ദർ ഗിൽ എന്നിവർക്കൊപ്പം തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. പഞ്ചാബി ഫിലിം അവാർഡിൽ മികച്ച സഹനടിക്കുള്ള വിഭാഗത്തിൽ നോമിനേറ്റ് ചെയ്യപ്പെട്ടത് തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലെ അഭിനയത്തിനാണ്. പിന്നീട് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞു.

ഭലേ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. മലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലെ നായികയായും താരം അഭിനയിച്ചു. ടൊവിനോ തോമസിനൊപ്പം ഗോദ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് കടന്നു വന്നത്. പരഹുന, ദിൽ ദിയാൻ ഗല്ലൻ, നിക്ക സെയിൽദാർ 3, ഇഷ്‌ക് ബ്രാണ്ടി, നിക്ക സെയിൽദാർ 2 തുടങ്ങി നിരവധി പഞ്ചാബി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

യോ യോ ഹണി സിംഗ് , അമരീന്ദർ ഗിൽ , തു മേരാ 22 മൈ തേരാ 22 എന്നിവരോടൊപ്പമുള്ള പഞ്ചാബി ചിത്രം താരത്തിന് ഒരു കരിയർ ബ്രേക്ക് തന്നെയായിരുന്നു. പരിശീലനം ലഭിച്ച കഥക് നർത്തകിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരുള്ളതു കൊണ്ടു തന്നെ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം മിക്കപ്പോഴും പങ്കുവയ്ക്കാറുള്ളത്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരുള്ളതു കൊണ്ടു തന്നെ ഏതു തരത്തിലുള്ള ഫോട്ടോകൾ ആണെങ്കിലും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴത്തെ പുതിയ ഫിറ്റ്‌നസ് ഫോട്ടോകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടി താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.