സാരിയിലൂടെ ജീവിതം മാറിയ താരം… ബോള്ളിവുഡിലെ അടുത്ത നായിക.. കിടിലൻ ഫോട്ടോകളുമായി വീണ്ടും…

സാരിയിലൂടെ ജീവിതം മാറിയ താരം… കിടിലൻ ഫോട്ടോകളുമായി വീണ്ടും…

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും മോഡലുമാണ് ശ്രീലക്ഷ്മി. മലയാളി മോഡലിൻ്റെ ചിത്രം പങ്കുവച്ച് സംവിധായകൻ രാംഗോപാൽ വർമ്മ പങ്കുവച്ച കുറിപ്പാണ് ശ്രീലക്ഷ്മി സതീഷിനെ ശ്രദ്ധേയയാക്കിയത്. ആരെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിച്ച് രാംഗോപാൽ വർമ്മ വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തി. അതോടു കൂടി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ശ്രീലക്ഷ്മി സതീഷ് എന്ന പേര് വാഴുകയായിരുന്നു.

രാം ഗോപാൽ വർമ്മ ആരെന്നു പോലും അറിയാത്ത ഒരു മലയാളി പെൺകുട്ടി ഒരൊറ്റ റീലിലൂടെ ബോളിവുഡ് നായികയായി അരങ്ങേറ്റം കുറിക്കുന്ന വർത്തമാനത്തിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. ആദ്യം അഭിനയത്തിലേക്കുള്ള ഓഫർ വന്നപ്പോൾ സാരിയിൽ താൻ കംഫർട്ടാണെന്നും ഗ്ലാമറസായി അഭിനയിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതായും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മിയുടെ ഇൻസ്റ്റാഗ്രാമിൽ അൻപത്തായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. ഒറ്റയടിക്കാണ് ഫോളോവേഴ്സിന്‍റെ എണ്ണം കുത്തനെ കൂടിയത്. ഇപ്പോൾ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത പുറത്തിറങ്ങാൻ ഇരിക്കുന്ന സാരി എന്ന സിനിമയിൽ താരം നായികയായി അഭിനയിക്കുന്നു എന്ന വാർത്തയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായി പുറത്തു വന്നിരിക്കുകയാണ്.

സാരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്ന സമയത്ത് തന്നെ താരത്തിന്റെ പേര് മാറ്റി ആരാധ്യ ദേവി എന്ന് ആക്കി എന്ന വിവരവും രാംഗോപാല വർമ്മ ഉൾപ്പെടെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുകയും മറ്റും ചെയ്തിരുന്നു. എന്തായാലും ഒരൊറ്റ സാരിയിലൂടെ തന്റെ ലോകവും ജീവിതവും മാറിമറിഞ്ഞ താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും മറ്റും എല്ലാം ആരാധകർ കാത്തിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വളരെ മികച്ച സാരി ലുക്കുകളാണ് താരം കൂടുതലായും അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമ്മ തിരഞ്ഞ സാരിയിലെ സുന്ദരി ശ്രീലക്ഷ്മി സതീഷിൻ്റെ പുത്തൻ സാരി ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്. വയലറ്റ് സാരിയിൽ ഗ്ലാമറസയാണ് ശ്രീലക്ഷ്മി എത്തിയിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷകഭിപ്രായങ്ങളുടെ ആരാധകർ അവ സ്വീകരിച്ചിട്ടുണ്ട്.