പാവമാണെന്നുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?

പാവമാണെന്നുള്ള അഭിനയമുണ്ട്; എല്ലാവരെയും ഒരുപാട് കാലം കബളിപ്പിക്കാൻ പറ്റില്ല; നവ്യ അന്ന് ഉദ്ദേശിച്ചത്?

മലയാള സിനിമ ആരാധകർക്ക് ഒരുപോലെ ഇഷ്ടമുള്ള രണ്ട് താരങ്ങളാണ് നവ്യ നായരും കാവ്യ മാധവനും. പ്രകടമായ രൂപത്തിൽ മികച്ച കഥാപാത്രങ്ങളിലെ അഭിനയ പ്രകടനങ്ങൾ കൊണ്ട് ഇരുവർക്കും നിറഞ്ഞ കൈയ്യടിയും ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു. എന്നാൽ വിവാഹത്തിനു ശേഷം കാവ്യ മാധവൻ സിനിമ മേഖലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സിനിമയിൽ നിന്ന് ചെറിയ ഒരു ഇടവേളത്തെങ്കിലും ശക്തമായ കഥാപാത്രങ്ങളിലൂടെ നവ്യാനായർ സിനിമ മേഖലയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.

ഒരേസമയത്ത് മലയാള സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് രണ്ടുപേരും എങ്കിലും ഇരുവർക്കും ഇടയിൽ നല്ല സൗഹൃദത്തെ വളർത്തിയെടുക്കാൻ രണ്ടുപേർക്കും സാധിച്ചിട്ടില്ല പരസ്പരം അന്വേഷിക്കുമ്പോൾ ഞങ്ങൾക്ക് ഞങ്ങൾ തമ്മിൽ സൗഹൃദം ഇല്ല എന്ന് ഒറ്റവാക്കിൽ ഒതുക്കുകയാണ് രണ്ടുപേരും. ഇരുവർക്കും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ട് എന്ന ആരോപണങ്ങൾക്കെതിരെയും ഇവർ രണ്ടുപേരും പ്രതികരിച്ചിട്ടില്ല. ഇപ്പോൾ നവ്യയുടെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

കാവ്യയെപോലെ തന്നെ സ്നേഹിക്കുന്നില്ല എന്ന കോംപ്ലക്സ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നവ്യാനായർ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അങ്ങനെ തോന്നിയിട്ടില്ല. അത് മറ്റുള്ളവർക്കാണുള്ളത്. നവ്യക്ക് അത്രയും ഫാൻസുണ്ടെന്ന് പലരും പലയിടത്തും സംസാരിച്ചത് ഞാൻ കേട്ടിട്ടുണ്ട്.
പക്ഷെ വേറെയൊരാളുമായി താൻ സ്വയം താരതമ്യം ചെയ്തിട്ടില്ലെന്നും നവ്യ വ്യക്തമാക്കുന്നു.

അതേസമയം തന്നെക്കുറിച്ച് തെറ്റായ പല കാര്യങ്ങളും സിനിമാ രം​ഗത്ത് പ്രചരിച്ചിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ തുറന്ന് പറയുകയും ചെയ്തു.
തെറ്റിദ്ധാരണ വരാൻ കാരണം എന്താണെന്ന് അറിയില്ലെന്നും വെട്ടിത്തുറന്നുള്ള സംസാരം കൊണ്ടായിരിക്കാം, അല്ലെങ്കിൽ എന്റെ മുഖം കൊണ്ടായിരിക്കും. എന്തുകൊണ്ടാണെന്ന് പറയാനാവില്ല എന്നും സന്തോഷമുള്ള ഒരു കാര്യം ഞാൻ കല്യാണം കഴിക്കാൻ പോകുന്ന വ്യക്തിക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഞാൻ ഡൗൺ ടു എർത്ത് ആണെന്നതാണ് എന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

സിനിമയിൽ ഒരുപാടെ പേർക്ക് ഒന്നും അറിയില്ലെന്നും ഞാൻ പാവമാണെന്നുമുള്ള അഭിനയമുണ്ട് എന്നും ഞാനെവിടെയോ വായിച്ചിട്ടുണ്ട്. എല്ലാ കാലവും എല്ലാവരെയും ഒരുപോലെ കബളിപ്പിക്കാൻ സാധിക്കില്ല. കാരണം എല്ലാത്തിനും മുകളിൽ ഒരാൾ ഇതൊക്കെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ കാലവും നമുക്ക് കബളിപ്പിക്കാൻ പറ്റില്ല. ജെനുവിനായി നിൽക്കുന്നതാണ് നല്ലത് എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങൾക്ക് സ്വീകാര്യമായത്.