വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് ലൈം- ഗിക ബന്ധത്തിൽ പ്രശ്നമുണ്ടോ എന്ന് വിവാഹത്തിന് മുൻപ് മനസ്സിലാക്കണം.. വിവാദ പരാമർശവുമായി നടി ശ്രീ റബാക്ക.

വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം തെറ്റല്ല.. വിവാദ പരാമർശവുമായി നടി ശ്രീ റബാക്ക.

പ്രധാനമായും തെലുങ്ക് ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കോസ്റ്റ്യൂം, ഫാഷൻ ഡിസൈനറും നടിയുമാണ് ശ്രീ റബാക്ക. ഇന്ത്യയിലെ വെസ്റ്റ് ഗോദാവരി ആന്ധ്രാ പ്രദേശിലെ ദേവേരപ്പള്ളിയിൽ ജനിച്ച താരം ഇന്ത്യയിലെ തെലങ്കാനയിലെ ഹൈദരാബാദിലാണ് വളർന്നത്. ആന്ധ്രാപ്രദേശിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഉപരി പഠനത്തിനായി ഹൈദരാബാദിലേക്ക് മാറി. 2007-ൽ ‘ദേശമുദുരു’ എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്ര വ്യവസായത്തിൽ ഫാഷൻ ഡിസൈനറായി കരിയർ ആരംഭിച്ചു.

തുടർന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഫാഷൻ ഡിസൈനറായും സ്റ്റൈലിസ്റ്റായും 40-ലധികം സിനിമകൾക്കായി താരം പ്രവർത്തിച്ചു. 2007-ൽ ‘കിരാക് കബഡി’ ഷോയിലൂടെ താരം ടെലിവിഷൻ ജീവിതം ആരംഭിച്ചു. 2020-ൽ ‘നേക്കഡ്: ദി ലസ്റ്റ്’ എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്ര വ്യവസായത്തിൽ തൻ്റെ അഭിനയ ജീവിതം ആരംഭിച്ചു. ‘മരണം’ എന്ന ചിത്രത്തിലാണ് തർക്ക് അടുത്തതായി അഭിനയിച്ചത്. 2022-ൽ, ബിഗ് ബോസ് തെലുങ്ക് ഡിജിറ്റൽ സീരീസായ ബിഗ് ബോസ് നോൺ-സ്റ്റോപ്പിൻ്റെ ആദ്യ സീസണിൽ താരം പങ്കെടുത്തു.

ഇപ്പോൾ വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് വളരെ ധൈര്യപൂർവ്വം സംസാരിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. സാധാരണയായും പാരമ്പരാഗതമായും ആരും ചിന്തിക്കുന്ന രൂപത്തിൽ അല്ല താരത്തിന്റെ അഭിപ്രായങ്ങൾ പുറത്തു വന്നിട്ടുള്ളത് എന്നത് തന്നെയാണ് വാക്കുകൾ വളരെ പെട്ടെന്ന് വൈറലാകാനുള്ള കാരണം.

വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ധാർമ്മികമായി എതിർക്കേണ്ട കാര്യമല്ല എന്ന ശക്തമായ വാദമാണ് താരം ഉന്നയിച്ചിട്ടുള്ളത്. വിവാഹത്തിന് മുമ്പുള്ള ലൈംഗികത തെറ്റല്ലെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും താരം പറയുന്നു. വിവാഹ ബന്ധത്തിൻ്റെ പൂർണതക്കു ലൈംഗിക പൊരുത്തത്തിന് നിർണായക പങ്കുണ്ട് എന്ന ആശയത്തിലാണ് താരം സംസാരിക്കുന്നത്.

വിവാഹത്തിന് ശേഷം എൻ്റെ ഭർത്താവിന് ശാരീരിക ബന്ധത്തിൽ താൽപ്പര്യമില്ല എന്നോ കഴിവില്ല എന്നോ ഞാൻ കണ്ടെത്തിയാൽ, പിന്നീടുള്ള ജീവിതം ദുരിതമായിരിക്കും എന്നതിൽ സംശയമില്ല എന്നും എൻ്റെ ഒരു സുഹൃത്തിന് ഇത് സംഭവിക്കുന്നത് ഞാൻ കണ്ടു എന്നും തൻ്റെ സുഹൃത്ത് തൻ്റെ ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് അവരുടെ വിവാഹ രാത്രിയിൽ ആണ് കണ്ടെത്തിയത് എന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ വിവാഹത്തിനു മുമ്പുള്ള ലൈംഗികത നല്ലതാണ് എന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ചർച്ച ചെയ്യാൻ മാത്രം പ്രചരിക്കപ്പെട്ടത്.