സ്വാമി നിത്യാനന്ദയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളുടെ പേരുകൾ തമ്മിൽ സാമ്യത ഉണ്ട്!! പ്രിയാ ആനന്ദ്

എനിക്ക് സ്വാമി നിത്യാനന്ദയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് – പ്രശസ്ത തമിഴ് നടിയുടെ ഞെട്ടിക്കുന്ന പ്രസ്താവന

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് പ്രിയ ആനന്ദ്. അൽബാനി സർവകലാശാലയിൽ കമ്മ്യൂണിക്കേഷനും ജേർണലിസവും താരം പഠിച്ചു. ന്യൂട്രിൻ മഹാ ലാക്ടോ, പ്രിൻസ് ജ്വല്ലറി, കാഡ്ബറി ഡയറി മിൽക്ക് തുടങ്ങി നിരവധി പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അവളുടെ ആദ്യ റിലീസ് തമിഴ് സിനിമ ” വാമനൻ ആയിരുന്നു. അത് ഒരു ശരാശരി സിനിമയായിരുന്നു എങ്കിലും താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടക്കം മുതൽ താരത്തിന് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്.

അതിനു ശേഷം അവർ മറ്റൊരു തമിഴ് ചിത്രമായ പുഗൈപ്പാടം എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്ക് ചിത്രമായ ലീഡറിലെ അവളുടെ വേഷം മികച്ച പ്രതികരണം നേടുകയും തെലുങ്ക് സിനിമയിലെ അറിയപ്പെടുന്ന നടിയായി മാറുകയും ചെയ്തു. അതിനു ശേഷം 2010ൽ ” രാമ രാമ കൃഷ്ണ കൃഷ്ണ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു .ഏതു ഭാഷയിലാണെങ്കിലും വളരെ മനോഹരമായി താരമോരോ വേഷത്തെയും കൈകാര്യം ചെയ്യുന്നതു കൊണ്ട് ഒരുപാട് ആരാധകരെയാണ് താരം നേടിയെടുക്കുന്നത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്നിട്ട് കൂടി വിവാദ ആൾദൈവമായ സ്വാമി നിത്യാനന്ദയുടെ വാക്കുകൾ പലപ്പോഴും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇത് ആരാധകർക്കിടയിൽ വലിയ ഒരു സംശയങ്ങൾ ഉണ്ടാക്കുകയും എന്തു കൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന ഒരു ചോദ്യങ്ങളും മറ്റും അഭിമുഖങ്ങളിൽ താരത്തിന് നേരിടേണ്ടി വരികയും ചെയ്തിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദ്യത്തിന് സ്വാമിയെ തനിക്ക് ഇഷ്ടമാണ് എന്ന് താരം മറുപടി പറയുകയായിരുന്നു.

നിത്യാനന്ദ സ്വാമിയെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്നും തനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കാൻ പോലും ആഗ്രഹമുണ്ട് എന്നും അവരെ വിവാഹം കഴിച്ചാൽ എനിക്ക് പേര് പോലും മാറ്റേണ്ട ആവശ്യമില്ല എന്നും ഞങ്ങളുടെ രണ്ടാളുടെയും പേരുകൾ ഒരുപോലെയുണ്ടെന്ന് തോന്നുന്നു എന്നും പ്രിയ ആനന്ദ്, നിത്യ ആനന്ദ് എന്നാണ് അതുകൊണ്ട് വിവാഹത്തിനു ശേഷം തന്റെ പേര് മാറ്റേണ്ട കാര്യമില്ല എന്നൊക്കെയുമാണ് താരം സംസാരിച്ചത്.

ഇത് തമാശ രൂപേനെയാണ് പല ആരാധകരും കണ്ടിട്ടുള്ളത് എങ്കിലും ഗൗരവമായി പറഞ്ഞിട്ടുണ്ട്. നിത്യ ആനന്ദ സ്വാമിക്ക് ഒരുതരം ശക്തിയുണ്ട്. അതു കൊണ്ടാണ് അയാൾക്ക് ചുറ്റും ധാരാളം ആളുകൾ ഉള്ളത് എന്നും എല്ലാവരേയും എളുപ്പത്തിൽ ആകർഷിക്കാൻ അദ്ദേഹത്തിനറിയാമെന്നും താരം പറഞ്ഞു. അയാളുടെ പ്രസംഗം ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ് എന്നും താരം പറയുന്നുണ്ട്. എന്താണെങ്കിലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ വളരെ വേഗത്തിൽ പ്രചരിക്കപ്പെടുകയായിരുന്നു.