കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല കാരണം വ്യക്തമാക്കി : വിജയ് സേതുപതി

മകളായി അഭിനയിച്ച കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല: വിജയ് സേതുപതി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. താരം 50-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീനു രാമസാമിയുടെ ‘തേൻമേർക്ക് പരുവകാട്ര്’, അദ്ദേഹത്തിൻ്റെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ സിനിമ. ‘പിസ്സ’ എന്ന സിനിമയിലൂടെ ആയിരുന്നു ആദ്യ നായക വേഷം. ഒരു പശ്ചാത്തല നടനായി തൻ്റെ അഭിനയ ജീവിതം ആരംഭിച്ച്, പാരമ്പര്യേതര നടനായി നായകനായും പ്രതിനായകനായും സ്വഭാവ വേഷങ്ങളായും അഭിനയിച്ച് ജനപ്രിയ നടനായി.

എന്നിട്ടും സ്വയം സ്ഥാപിക്കാനുള്ള വഴി കണ്ടെത്തി ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തൻ്റേതായ ഇടം നേടുന്ന താരമായി. 16 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറ്റ് ഇന്ത്യൻ ഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന നടനായി മാറി. ഒരു വെബ് സീരീസിലും 12 ഷോർട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയിക്കുന്ന സിനിമകളിൽ അധികവും വിജയിച്ചത് കാരണത്താൽ മൂല്യമുള്ള നടനായി താരം മാറിയിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ പേര് ഉയർന്നു കേൾക്കുന്നത് കൃതി ഷെട്ടിക്കൊപ്പം നായികനായി അഭിനയിക്കില്ല എന്ന താരത്തിന്റെ വാക്കു കൊണ്ടാണ്. 2021ൽ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’യ്ക്ക് ശേഷം നടി കൃതി ഷെട്ടിക്കൊപ്പം ഇതുവരെ അഭിനയിക്കാതിരുന്നതിന്റെ കാരണമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. കൃതി തന്റെ മകളുടെ വേഷം ഉപ്പെണ്ണ യിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി റൊമാൻസ് ചെയ്യാൻ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

മികച്ച തെലുങ്ക് ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയ പുരസ്‌കാരവും നേടിയാ സിനിമയായിരുന്നു ഉപ്പെണ്ണ. സിനിമയുടെ വിജയ ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളായി നിരവധി പ്രോജക്ടുകൾ വന്നെങ്കിലും സേതുപതി സമ്മതിച്ചിരുന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സേതുപതി പറയുന്നത്. ഒരു തെലങ്കു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലാണ് താരം ഇക്കാര്യം പറയുന്നത്.

കൃതിയുടെ അച്ഛനായി തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിൽ ഞാനൊരു വേഷം ചെയ്തിരുന്നു എന്നും അതിന്റെ വിജയത്തിനു ശേഷം ഒരു തമിഴ് ചിത്രത്തിൽ ഒപ്പുവച്ചു. ഹീറോയിനായി കൃതി ഷെട്ടി വന്നാൽ നന്നാകും എന്നായിരുന്നു ഫിലിം യൂണിറ്റ് ചിന്തിച്ചത് എന്നും എനിക്ക് അവരുടെ ഫോട്ടോ കിട്ടിയ വേളയിൽ ഞാൻ അണിയറ പ്രവർത്തകരെ വിളിക്കുകയും തെലുങ്ക് ചിത്രത്തിൽ അച്ഛനായി അഭിനയിച്ച കാര്യം പറയുകയും അവരുമായി റൊമാന്റികായി അഭിനയിക്കാൻ ആകില്ല . അതുകൊണ്ട് നായികയെ മാറ്റണമെന്ന് ഞാൻ പറഞ്ഞു എന്നുമാണ് താരം പറഞ്ഞത്.