ഞാൻ എന്റെ ശരീരത്തിൽ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്.. എനിക്കുള്ളതെല്ലാം എന്റേത് തന്നെയാണ് : ഹണിറോസ്

ഞാൻ എന്റെ ശരീരത്തിൽ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. .. ഹണിറോസ്

മലയാളികൾക്ക് ഒരു തരത്തിലുള്ള ആമുഖങ്ങളുടെയും ആവശ്യമില്ലാതെ പരിചയമുള്ള പേരാണ് ഹണി റോസ്. അത്രത്തോളം മലയാളികളോട് അടുത്തു നിൽക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്ര സെലക്ഷന്റെ അപ്പുറത്തേക്ക് സൗന്ദര്യം കൊണ്ടും മേനി അഴകുകൊണ്ടും ആരാധകരെ മതിപ്പിക്കാനും മത്തുപിടിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് എന്നത് ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ എല്ലാം കയ്യിലെടുത്തിരിക്കുകയാണ് താരം.

ബോയ്ഫ്രണ്ട് എന്ന സിനിമയിൽ തുടങ്ങിയ താരത്തിന്റെ സിനിമ കരിയർ ഇപ്പോൾ എത്തി നിൽക്കുന്നത് പ്രമുഖ നടന്മാരോടൊപ്പം ഉള്ള അഭിനയ പ്രാധാന്യമുള്ള റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന വർത്തമാനത്തിലാണ്. മലയാളത്തിൽ മാത്രമല്ല ഇതര ഭാഷകളിലും താരത്തിന്റെ തന്റെ അഭിനയ വൈഭവങ്ങൾ കാഴ്ച വെക്കാനും നിറഞ്ഞ പ്രേക്ഷക പ്രീതിയോടെയും കരഘോഷങ്ങളുടെയും ആഘോഷിക്കപ്പെടാനുമുള്ള ഭാഗ്യവും താരത്തിന് കിട്ടി.

ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ ഇടം അടയാളപ്പെടുത്തുന്ന തരത്തിലുള്ള മികച്ച പെർഫോമൻസ് താരത്തിന് കാഴ്ചവെക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഒപ്പം ആരാധകർ താരത്തെക്കുറിച്ച് എടുത്തു പറയുന്ന സവിശേഷതകളിൽ ഒന്ന്. അതു തന്നെയാണ് ഒരുപാട് വർഷമായി സിനിമ മേഖലയിൽ താരത്തെ മുഖ്യധാരയിൽ തന്നെ നിലയുറപ്പിച്ചത്. വളരെ മികച്ച പ്രേക്ഷകർ പ്രീതിയും ജനസമ്മതിയും താരത്തിന് ലഭിക്കുന്നു എന്നതാണ് വാസ്തവം.

അഭിനയ മേഖലക്കൊപ്പം തന്നെ ഉദ്ഘാടന സദസ്സുകളിലും പോയി ആരാധകരെ ഒന്നടങ്കം പുളകം കൊള്ളിക്കാൻ താരത്തിന് സാധിച്ചു എന്നതും പറയപ്പെടേണ്ടതാണ്. ഒരുപാട് തരത്തിലുള്ള ബോഡി ഷേമിങ്ങുകളും താരം നേരിട്ടു. ഇപ്പോൾ മാതൃഭൂമി അക്ഷരോത്സവം ക യുടെ അഞ്ചാമത് എഡിഷനിൽ നിശാഗന്ധിയിൽ സിനിമാതീതം താരജീവിതം എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ താരം ബോഡി ഷേമിങ്ങിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.

ബോഡി ഷെയ്​മിങ് മോശം ചിന്താഗതിയാണ് എന്നും മാറേണ്ടതാണ് എന്നും പറഞ്ഞതിനോടൊപ്പം അത് പല വേർഷനായി ഞാൻ അനുഭവിച്ചതാണ്. ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനിൽക്കാനും കഴിയുന്നു എന്നും എന്റെ കാര്യം മാത്രമല്ല ഇപ്പോൾ സമൂഹത്തിൽ ഇതൊരു നാച്ചുറൽ സംഭവമായി മാറിയിരിക്കുകയാണ് എന്നും താരം പറയുന്നുണ്ട്. എന്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നും താരം കൂട്ടിച്ചേർത്തു.