വീഡിയോ കണ്ട് വീണ്ടും പ്രണയം”നിത്യ… സ്റ്റിൽ ഐ ലവ് യു… സന്തോഷ് വർക്കി”യുടെ പോസ്റ്റ് വൈറലാകുന്നു

നിത്യ… സ്റ്റിൽ ഐ ലവ് യു… സന്തോഷ് വർക്കിയുടെ പോസ്റ്റ് വൈറലാകുന്നു

ആറാട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ട് ചിത്രത്തിൽ ഒരു വേഷത്തിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ടായിരുന്നു സന്തോഷ് വർക്കി ശ്രദ്ധ നേടിയിരുന്നത്. തുടർന്ന് നിരവധി ട്രോളുകളുടെ ഭാഗമായി സന്തോഷ് മാറിയിരുന്നു. നിത്യ മേനോൻ മുതൽ ഒരുപാട് പേരോട് ഇഷ്ടം പറഞ്ഞു താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

ശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഒക്കെ തുടങ്ങി താരം തിരക്കിലാണ്. സിനിമകളെ റിവ്യൂ പറയുന്നതിന് കൂടാതെ മറ്റൊരു പാട് കാര്യങ്ങളും താരം തന്റെ യൂട്യൂബ് ചാനലിലൂടെ ചർച്ചചെയ്യുകയും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. പറയുന്നതിൽ പലതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ലഭിക്കുന്ന കാര്യങ്ങൾ ആയതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിച്ചത്.

ഈയടുത്തായി താരത്തിന്റെ ഒരുപാട് അഭിമുഖങ്ങളും പുറത്തുവരികയുണ്ടായി. നിത്യ മേനോനോടുള്ള പ്രണയത്തിന്റെ വാർത്തകളിലാണ് താരത്തെ കൂടുതലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി കണ്ടത്. അഞ്ചോ ആറോ വർഷം നിത്യ മേനോന്റെ പുറകെ നടന്നിട്ടുണ്ട് എന്ന് കഴിഞ്ഞ ഒരു അഭിമുഖത്തിൽ താരം സംസാരിച്ചതും വൈറലായിരുന്നു. നിത്യ മേനോനോടുള്ള തന്റെ പ്രണയം സീരിയസായിരുന്നു എന്നും ഈയടുത്ത് സന്തോഷ് വർക്കി ഒരു അഭിമുഖത്തിൽ പറഞ്ഞു.

അഞ്ചാറു വർഷം പിറകെ നടന്നുവെങ്കിലും അവസാനമാണ് തനിക്ക് താൽപര്യമില്ല എന്ന് അവർ തുറന്നു പറഞ്ഞത് എന്ന ഒരു ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. നിത്യയുടെ വ്യക്തിത്വം കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്. ലൊക്കേഷനില്‍ വെച്ച് നേരിട്ട് മൂന്ന് തവണ സംസാരിച്ചിട്ടുണ്ട്. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. എല്ലാ നമ്പറും ബ്ലോക്ക് ചെയ്യുമെന്നും തന്റെ ഭാഗത്ത് നിന്ന് കുറച്ച് കൂടിപ്പോയെന്നും പറഞ്ഞ സന്തോഷ് വര്‍ക്കി നിത്യയോട് ക്ഷമ ചോദിക്കുകയും ചെയ്തു എന്നും ഈയടുത്ത് ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

ഇപ്പോൾ വീണ്ടും നിത്യ മേനോനോടുള്ള പ്രണയം തുറന്നു പറഞ്ഞ ഒരു പോസ്റ്റ് വൈറൽ ആവുകയാണ്. My sweetheart… Nithya.. still I love you Santosh santosh varkey എന്ന ക്യാപ്ഷനോട് കൂടി നിത്യയുടെ ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പോസ്റ്റ് വൈറലായി പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.