സ്ത്രീകളുടെ ഈ ഭാഗങ്ങളോട് തെന്നിന്ത്യക്കാർക്ക് ഭയങ്കര താല്പര്യം… തുറന്നു പറഞ്ഞ് പൂജ ഹെഗ്‌ഡെ…

നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് പൂജ ഹെഗ്‌ഡെ. സൗത്ത് ഇന്ത്യൻ സിനിമയിൽ കൂടുതൽ ശോഭിച്ചു നിൽക്കുന്ന താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ നായികയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് കൂടുതൽ തിളങ്ങിനിൽക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ മുഖംമൂടി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി.

മോഡലായി തന്റെ കരിയർ ആരംഭിച്ച താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയി ആയിട്ടുണ്ട്. സൗന്ദര്യ മത്സരങ്ങളിൽ വിജയം നേടിയ അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിലേക്ക് താരം എത്തി. വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഒരു സ്വഭാവ വിശേഷമാണ്. അത് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ നായികമാരുടെ വസ്ത്ര ധാരണത്തിനോട്‌ അനുബന്ധിച്ചാണ് താരം പ്രസ്താവന പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിനെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം എന്നാണ് താരത്തിന്റെ അഭിപ്രായം. അത്തരത്തിലാണ് സംവിധായകരും നിർമാതാക്കളും ചിത്രങ്ങളെ ഒരുക്കുന്നത് എന്ന രൂപത്തിലാണ് താരത്തിന്റെ വാക്കുകളുടെ പോക്ക് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്തായാലും താരത്തിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ സജീവം ആയതിനാൽ തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലായി.