കല്യാണം കഴിച്ചാൽ എല്ലാം ശരിയാകും എന്നു പറഞ്ഞു…. ഒരു പെണ്ണിന്റെ ജീവിതം തകർത്തു…

സോഷ്യൽ മീഡിയയിൽ തരംഗമാണ് ജാസിൽ എന്ന വ്യക്തി. ജാസിൽ ജാസ്സി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയുടെ വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട് അത്രത്തോളം പോപ്പുലാരിറ്റി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ട് എന്നത് ചുരുക്കം. ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ജാസിനെ കേൾക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും തന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളെ പ്രകടമാക്കുക തന്നെയാണ് ജാസിൽ ചെയ്തു കൊണ്ടിരിക്കുന്നത്.

പെണ്ണുങ്ങൾ മൊഞ്ച് കൂട്ടാനായി പരീക്ഷിക്കുന്നതെല്ലാം ജാസിയും പരീക്ഷിച്ചിട്ടുണ്ട്. താടിവെച്ച മുഖമാണെങ്കിലും, ലിപ്സ്റ്റിക്കും, മസ്ക്കാരയും എല്ലാം ജാസും തന്റെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കും. ഇത് ട്രാൻസാണോ, ഗേ ആണോ, പബ്ലിസിറ്റിക്ക് വേണ്ടി നടക്കുന്നതാണോ, ആണുങ്ങളെ പറയിക്കാൻ എന്നുതുടങ്ങി നിരവധി ആക്ഷേപങ്ങളും ജാസിൽ നേരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ മൗനം പാലിക്കുമെങ്കിലും പലപ്പോഴും കുറിക്കു കൊള്ളുന്ന മറുപടി ജാസിൽ നൽകിയിട്ടുണ്ട്.

മലപ്പുറമാണ് ജാസിലിന്റെ സ്വദേശം. ദുബായി ദേറയിൽ ഒരു പെർഫ്യൂം കമ്പനിയിലാണ് ജാസിൽ ജോലി ചെയ്യുന്നത്. കൂടാതെ മേക്കപ്പ് ആർട്ടിസ്റ്റ്, ഇൻഫ്ലൂവൻസർ ഇങ്ങനെയെല്ലാം ജാസിലിനെ അറിയപ്പെടാൻ സാധിക്കുന്നുണ്ട്. ടിക്ടോക് കാലംതൊട്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നിരവധി വീഡിയോസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമായും ബ്യൂട്ടി ടിപ്സ് വീഡിയോകളാണ്. ഇപ്പോഴും ബ്യൂട്ടി ടിപ്സ് വീ‍ഡിയോയും ബ്രാന്റ് പ്രമോഷനുമെല്ലാം ജാസിൽ ചെയ്യാറുണ്ട്.

ഇപ്പോൾ ജാസിലിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചാണ് അഭിമുഖത്തിൽ സംസാരിച്ചത്. വിവാഹം കഴിച്ചിരുന്നോ എന്ന് ചോദ്യത്തിന് തന്റെ വിവാഹം ഒരു ഫ്ലോപ്പ് ആയിരുന്നു എന്നും കൗൺസിലിങ്ങിന് പോയപ്പോൾ വിവാഹത്തോടെ എല്ലാം ശരിയാകും എന്ന് പറഞ്ഞു കൊണ്ട് ഞാൻ വിവാഹിതനായി എന്നും രണ്ടുവർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു എന്നും ജാസിൽ അഭിമുഖത്തിൽ പറയുന്നുണ്ട്.

പക്ഷേ ഞങ്ങൾക്ക് സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്തതു കൊണ്ട് മ്യൂച്ചൽ അണ്ടർ സ്റ്റാൻഡിങ്ങിൽ വേർപിരിയുകയായിരുന്നു എന്നാണ് ജാസിൽ തുറന്നു പറഞ്ഞത്. ഇനിയുള്ള ഭാവി പ്ലാനിനെ കുറിച്ചാണ് പിന്നീട് അവതാരകൻ ചോദിച്ചത്. അതിന് ജാസിൽ പറഞ്ഞ മറുപടി ഇനി ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നു എന്നുമാണ്. വളരെ പെട്ടെന്ന് അഭിമുഖത്തിന്റെ ഭാഗം വൈറലാവുകയായിരുന്നു.