ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നറിഞ്ഞ ആര്യയുടെ മാനസികാവസ്ഥ… അഭിമുഖം വൈറലാകുന്നു…

വളരെ വെറൈറ്റി ഉള്ള ഫോട്ടോഷൂട്ടുകൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ഉണ്ടാക്കാൻ സാധിച്ച താരമാണ് ബഡായി ആര്യ. ടെലിവിഷൻ പരിപാടികളിലൂടെ ജനമനസ്സുകൾ കീഴടക്കിയ അഭിനേത്രിയാണ് താരം. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിൽ താരം പങ്കെടുത്തതു കൊണ്ട് തന്നെയാണ് താരത്തിന് പേരിലൂടെ ബഡായി തന്നെ പ്രേക്ഷകർ വിളിക്കാൻ തുടങ്ങിയത്.

ടെലിവിഷൻ മേഖലകളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ മാത്രം മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന താരം സിനിമാ മേഖലയിലും അരങ്ങേറ്റം കുറിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുന്നതിൽ അഭിനയം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

2006 മുതലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരം നില നിർത്തിയിട്ടുണ്ട്. ടെലിവിഷൻ മേഖലയിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യ സമയങ്ങളിലെല്ലാം താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് താരം വിവാഹത്തിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. ഓരോ ഇടങ്ങളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ വളരെ പെട്ടെന്ന് സാധിച്ചിട്ടുണ്ട്.

ഒരുപാട് സീരിയൽ പരമ്പരകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും വളരെ മനോഹരമായി ആണ് താരം കൈകാര്യം ചെയ്യുന്നത്. അതു കൊണ്ട് തന്നെയാണ് താരം അഭിനയിച്ച കഥാപാത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായത്. മോഹക്കടൽ , അച്ഛന്റെ മക്കൾ , ആർദ്രം, സ്ത്രീധനം എന്നിവ താരം അഭിനയിച്ച സീരിയലുകലിൽ പ്രധാനപ്പെട്ടവയാണ്.

ബിഗ്ബോസ് സീസൺ 2വിൽ താരം മത്സരിച്ചതും താരത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങൾ നല്ല നിരന്തരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്.

താരം തന്നെ വഞ്ചിച്ച ഭർത്താവിനെ കുറിച്ച് സംസാരിച്ച വാക്കുകളാണ് വൈറലാകുന്നത്. ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ട് എന്നറിഞ്ഞപ്പോൾ ഉണ്ടായ മാനസികാവസ്ഥ എന്തായിരുന്നു എന്നാണ് അവതാരകൻ താരത്തോട് ചോദിച്ചത് വെടിവെച്ചു കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അതിന് താരം നൽകിയ മറുപടി വളരെ വികാരനിർഭരയായി കണ്ണീരണിഞ്ഞു കൊണ്ടാണ് ഈ കാര്യങ്ങൾ താരം പറഞ്ഞത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

അവർക്ക് രണ്ടുപേർക്കും എന്തെങ്കിലും സംഭവിച്ചു എന്ന് അറിഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും എന്നും അങ്ങനെയൊരു മാനസികാവസ്ഥയാണ് എനിക്കുള്ളത് എന്നും താരം തുറന്നു പറയുന്നുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് താരം അതിനിടയിൽ പറയുന്നുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ട സ്ത്രീയുടെ അല്ലെങ്കിൽ ഭാര്യയുടെ മാനസികാവസ്ഥ താരത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. വളരെ പെട്ടെന്ന് തന്നെ വാക്കുകൾ വൈറലാവുകയായിരുന്നു.