ഡാൻസ് ഗുരുവിനൊപ്പം ചടുലമായ നൃത്തച്ചുവടുകളുമായി മിനിസ്‌ക്രീൻ താരം അവന്തിക മോഹൻ..

അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹൻ. മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. മോഡലിംഗ് രംഗം വളരെ ചെറുപ്പത്തിൽ തന്നെ താരത്തിന് താല്പര്യം ഉണ്ടായിരുന്നു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അത്രത്തോളം സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയിയാവാൻ സാധിച്ചിട്ടുണ്ട്.

യക്ഷി-ഫെയ്റ്റ്‌ഫുലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപോലെ ആരാധകരുണ്ട്. ഓരോ കഥാപാത്രങ്ങളെയും താരം വളരെ മനോഹരമായി അവതരിപ്പിക്കുന്നത് കൊണ്ടാണത്.

സിനിമയിൽ ആണെങ്കിലും സീരിയൽ രംഗങ്ങളിലാണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ പക്വമായ രൂപത്തിൽ അതിനെ സമീപിക്കുന്നത് കൊണ്ടു തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ കഴിഞ്ഞത്.

പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുക എന്നത് അഭിനയ പ്രകടനങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം അഭിനയപ്രകടനങ്ങൾ തുടക്കം മുതൽ ലഭിച്ചതുകൊണ്ട് തന്നെയാണ് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഇന്നും താരത്തിന്റെ കരിയർ മുന്നോട്ട് പോകുന്നത്. പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നർത്തകി ആണ് താരം എന്നത് അഭിനയ മികവിനൊപ്പം ചേർത്തു പറയേണ്ടതാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും താരം ഈ അടുത്ത് പങ്കെടുക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.. ഇപ്പോൾ ഡാൻസ് ഗുരുവിന് ഒപ്പം ചേർന്ന ചടുലമായ ഡാൻസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിരിക്കുന്നത്.