‘റീൽ-റിയൽ അമ്മമാർക്ക് ഒപ്പം സാന്ത്വനത്തിലെ ദേവൂട്ടി! പോസ്റ്റുമായി സജിത ബേട്ടി..’ – ഏറ്റെടുത്ത് ആരാധകർ…

സീരിയലുകളെ കുറിച്ച് ഒരുപാട് മോശം വർത്തമാനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിലും മറ്റു ചർച്ച നേരങ്ങളിലും പുറത്തു വരാറുണ്ട്. എങ്കിലും വീട്ടമ്മമാർക്കും മറ്റും ഏറെ ഇഷ്ടമുള്ള ഒരുപാട് സീരിയലുകൾ ഇപ്പോഴും സംരക്ഷണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇതിനിടയിൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന സാന്ത്വനം എന്ന സീരിയലിൽ വലിയ മികവോടെയും പ്രേക്ഷക പ്രീതിയോടെയും ആണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്.

ആയിരത്തോട് അടുക്കുന്ന എപ്പിസോഡുകൾ ആയിട്ടും ഒരുപാട് പേർ ഇപ്പോഴും സാന്ത്വനത്തിന്റെ കടുത്ത ആരാധകർ തന്നെയാണ്. സാന്ത്വനത്തിൽ ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള കാര്യങ്ങളാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. വലിയ പിന്തുണയോടെ തന്നെയാണ് പുതിയ എപ്പിസോഡുകളും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. സാന്ത്വനത്തിൽ അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷ രാജിന്റെ മകളായി ഒരു ദേവൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയുന്നത്.

ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ ദേവൂട്ടിക്ക് പ്രേക്ഷകരെ കീഴടക്കാൻ സാധിച്ചിട്ടുണ്ട്. ദേവൂട്ടി എന്ന ഇസാ ബേബി റീൽ ആൻഡ് റിയൽ അമ്മമാരുടെ കൂടെയിരിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. ഇസ ബേബി യഥാർത്ഥത്തിൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സജിത ബേട്ടിയുടെ മകളാണ്. അമ്മയെപ്പോലെ തന്നെ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് കടന്നിരിക്കുകയാണ് മകൾ എന്ന് പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്.

സജിത ബേട്ടി ഒരുകാലത്ത് മലയാള സിനിമ മേഖലകളിലും സീരിയൽ രംഗങ്ങളിലും ഉണ്ടാക്കിയ ഓളം ചെറുതല്ല. ഇപ്പോഴും ഉപ്പും മുളകും എന്ന പരമ്പരയിൽ താരം ഒരു പ്രധാന കഥാപാത്രത്തിൽ തന്നെയാണ് താരം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കാണാൻ അമ്മയെപ്പോലെ തന്നെയുണ്ട് എന്നാണ് ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. സാന്ത്വനം ഒരു വലിയ ആരാധക പിന്തുണയുള്ള സീരിയൽ ആയതു കൊണ്ട് തന്നെ രക്ഷാ രാജി പങ്കുവെച്ച ഫോട്ടോകൾക്കും വലിയ കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്.

ഉപ്പും മുളകും എന്ന പരമ്പര ഒരുപാട് വർഷമായി ചാനൽ സം പ്രേക്ഷണം ചെയ്യുന്ന സമയങ്ങളിൽ എല്ലാം വലിയ പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ്. അതിനപ്പുറം സജിത ബേട്ടി എന്ന കലാകാരി മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. എല്ലാംകൊണ്ടും ദേവൂട്ടി എന്ന ബേബി ഇസയെ പ്രേക്ഷകർ നെഞ്ചരിച്ചിരിക്കുകയാണ്. എന്തായാലും അമ്മമാർക്കൊപ്പം ഉള്ള ഫോട്ടോകൾക്കും വലിയ ആരാധക പിന്തുണയും മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.