നടിമാരെ പിടിമുറുക്കി ഡീപ്പ് ഫേക്ക് ഫോട്ടോകളും വീഡിയോകളും… ദിവസം തോറും വലുതായി പട്ടിക…

ഒറ്റനോട്ടത്തിൽ യഥാർത്ഥത്തിൽ ഉള്ളത് തന്നെയാണ് എന്ന് തോന്നിപ്പിക്കുന്ന അല്ലെങ്കിൽ യാഥാർത്ഥ്യത്തിലുള്ളതിനെ വെല്ലുന്ന തരത്തിലാണ് ഡീപ് ഫേക്ക് സാങ്കേതിക വിദ്യയിലൂടെ വ്യാജ ഫോട്ടോകളും വീഡിയോകളും പുറത്തു വരുന്നത്. സമൂഹ മാധ്യമങ്ങളിൽ നൊടിയിടയിൽ പ്രചരിക്കപ്പെടുന്ന വീഡിയോകൾ ആണെങ്കിലും ഫോട്ടോകൾ ആണെങ്കിലും യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണോ എന്ന് ആരും ഒന്ന് സംശയിച്ചു പോകും.

അത്രത്തോളം റിയാലിറ്റിയോട് അടുത്തു നിൽക്കാൻ ഈ ഇത്തരം വീഡിയോകൾക്ക് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത. ഹോട്ട് ആൻഡ് ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ ത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകര്‍ അന്വേഷിച്ചു തുടങ്ങിയിരുന്നു.

പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മോര്‍ഫ്ഡ് വീഡിയോ ആണ് ഇതെന്ന് പറഞ്ഞു കൊണ്ട് പലരും പലരും വിശദീകരണവുമായി രംഗത്ത് വരുകയും ചെയ്തിരുന്നു. എന്നാൽ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ് കജോലിന്റെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കജോള്‍ വസ്ത്രം മാറുന്നു എന്ന തലക്കെട്ടും കജോള്‍, ഹോട്ട് കജോള്‍, കജോള്‍ മില്‍ഫ്, ഹോട്ട്വീല്‍സ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

വീഡിയോ ഒറ്റയടിക്ക് നോക്കിയാൽ യാഥാർത്ഥ്യമാണ് എന്ന് തോന്നുമെങ്കിലും ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്നാണ് മീഡിയയുടെ വിലയിരുത്തൽ. കത്രീനയുടെ ടൈഗര്‍ 3യിലെ ടവ്വല്‍ ഫൈറ്റ് ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തിരിക്കുന്നത്. ഐഐ ടൂള്‍ ഉപയോഗിച്ച് വീഡിയോകളിലും ചിത്രങ്ങളിലും മാറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

ടൈഗര്‍ 3യിലെ കത്രീന കൈഫിന്റെ ടവല്‍ രംഗം മോര്‍ഫ് ചെയ്യപ്പെട്ട ഡീപ്‌ഫേക്ക് ചിത്രം ശ്രദ്ധ നേടിയത് ശരിക്കും ലജ്ജാകരമാണ്. എ ഐ സാങ്കേതികവിദ്യ ഒരു മികച്ച ഇൻഫോർമേഷൻ ടെക്നോളജിയുടെ ഗുണമാണ് പക്ഷേ അതിത്രത്തിൽ മോശപ്പെട്ട രൂപത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് തീർത്തും അപലപനീയം തന്നെയാണ്. യാതൊരു തരത്തിലും അതിനെ അംഗീകരിച്ചു കൊടുക്കാനോ അതിനെ തമാശ വൽക്കരിക്കാനോ സാധിക്കില്ല എന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം.