ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി, തേടി വരുന്നത് ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളും നാടൻ വേഷങ്ങളും മാത്രം- ശാന്തി ബാലചന്ദ്രൻ

ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി, തേടി വരുന്നത് ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളും നാടൻ വേഷങ്ങളും മാത്രം- ശാന്തി ബാലചന്ദ്രൻ

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര – നാടക നടിയാണ് ശാന്തി ബാലചന്ദ്രൻ . ടോവിനോ തോമസിന്റെ നായികയായി 2017-ൽ പുറത്തിറങ്ങിയ മലയാളം കോമഡി ത്രില്ലർ ചിത്രമായ തരംഗത്തിൽ നായികയായി താരം അരങ്ങേറ്റം കുറിച്ചു. കൊച്ചിയിൽ നാടകം അവതരിപ്പിച്ചതിന് ശേഷം സംവിധായകൻ അരുൺ ഡൊമിനിക് തന്റെ തരംഗം എന്ന സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തു കൊണ്ട് താരത്തെ സമീപിക്കുകയായിരുന്നു.

സനൽ അമൻ സംവിധാനം ചെയ്ത ഹരോൾഡ് പിന്ററിന്റെ ദ ലവർ എന്ന നാടകത്തിലും താരം നായികയായി. റോഷൻ മാത്യു സംവിധാനം ചെയ്ത എ വെരി നോർമൽ ഫാമിലി ഉൾപ്പെടെയുള്ള നാടകങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ദ ലവറിലെ അഭിനയത്തിന് ശേഷമാണ് ഈ വേഷം താരത്തിന് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമയിൽ ഏക സ്ത്രീ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2021-ൽ, ബിബിൻ പോൾ സാമുവലിന്റെ ആഹാ എന്ന സിനിമയിൽ ഇന്ദ്രജിത്ത് സുകുമാരനൊപ്പം താരം അഭിനയിച്ചു.
സിദ്ധാർത്ഥ് ഭരതന്റെ സ്വാസിക , അലൻസിയർ ലേ ലോപ്പസ് , റോഷൻ മാത്യു എന്നിവർക്കൊപ്പം അഭിനയിച്ച ചതുരം എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഡ്രാമ ചിത്രമായ ജിന്നിൽ സൗബിൻ ഷാഹിറിനൊപ്പം താരം അഭിനയിക്കുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ക്യൂട്ട് ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. കിടിലൻ ലുക്കിലാണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ലുക്കില്ലാത്തതിന്റെ പേരിൽ സിനിമകൾ നഷ്ടമായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് താരം ഇപ്പോൾ. നാടൻ വേഷങ്ങളും കുറച്ച്‌ ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടി വരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങൾക്ക് വേണ്ടി ഓഡിഷൻ നൽകാൻ തയ്യാറായാലും ലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു.
ഗ്രാമീണ വേഷങ്ങളാകും ചേരുക എന്നാണ് പലരും പറഞ്ഞതെന്നും താരം പറയുകയുണ്ടായി.


Comments

Leave a Reply

Your email address will not be published. Required fields are marked *