മണ്ണാർക്കാട് ഇളക്കി മറിച്ച് സാനിയ ബാബു… കിടിലൻ ഡാൻസ് കളിച്ച് താരം..

മലയാളം, തമിഴ് സിനിമകളിലും സീരിയലിലും പ്രത്യക്ഷപ്പെടുന്ന തെന്നിന്ത്യൻ ബാലതാരവും മോഡലുമാണ് സാനിയ ബാബു. 2019-ൽ ഭഗത് മാനുവലും സാഹിത്യ സന്തോഷും അഭിനയിച്ച നിങ്ങൾ ക്യാമറാ നിരീക്ഷത്തിലാണു എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ പ്രവർത്തിക്കാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും നിറഞ്ഞ കയ്യടി വാങ്ങാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. റീൽ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു. ബാലതാരമായാണ് താരം അഭിനയിച്ചത് എങ്കിലും വളരെ മികച്ച രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ട് വളരെ പെട്ടെന്ന് താരത്തിന് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടു.

മമ്മൂട്ടിയുടെ മകളായി ഗാനഗന്ധർവൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം സിനിമ പ്രേക്ഷകർക്ക് ഇടയിലും താരം അറിയപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എന്നതു തന്നെ താരത്തിന്റെ കരിയറിലെ ഉയർച്ച കളുടെ ഒരു തുടക്കമായിരുന്നു. മൈക്കിൾസ് കോഫി ഹൌസ്, നമോ, സ്റ്റാർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

സീരിയലുകളിലെ അഭിനയം വളരെ പെട്ടെന്ന് താരത്തെ ജനകീയ അഭിനേത്രിയാക്കി മാറ്റി. ജനപ്രിയ മലയാളം ടിവി സീരിയലുകളായ കണക്കുയിൽ, ഇളയവൾ ഗായത്രി, ഒറ്റച്ചിലമ്പ്, സീത എന്നിവയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെ തന്നെ ടെലിവിഷൻ മേഖലയിലെ ഒട്ടുമിക്ക പ്രവർത്തകരെയും കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു. കാരണം പ്രേക്ഷക ഇഷ്ട പരമ്പരകളിൽ ആണ് താരം അഭിനയിച്ചത് എന്നതും അതിനപ്പുറം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ആ വേഷങ്ങൾ കൈകാര്യം ചെയ്തത് എന്നതും എടുത്തു പറയേണ്ടതാണ്.

ഇപ്പോൾ പ്രേക്ഷകർക്കിടയിൽ താരം സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഭാവിയിൽ താരത്തിന് ക്ഷണം ലഭിക്കും എന്നതിൽ യാതൊരു സംശയവുമില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മണ്ണാർക്കാട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തെയാണ് വിഡിയോയിൽ കാണുന്നത്. സ്റ്റൈലിഷ് ഡ്രസ്സിൽ അതി മനോഹരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഡാൻസ് വീഡിയോ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.