ഇമ്രാൻ ഹാഷ്മിക്ക് ഒരു കിസ്സർ ബോയ് ഇമേജ് മാത്രമേയൊളളൂ, അവൻ ഒരു കംഫർട്ടബിൾ കിസ്സർ അല്ല’; അനുഭവം തുറന്നുപറഞ്ഞ് തനുശ്രീ ദത്ത

ഹിന്ദി റൊമാന്റിക് ത്രില്ലർ സിനിമയായ ആഷിക് ബനായ അപ്നെ അന്ന് യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് തനുശ്രീ ദത്ത. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിന്നിരുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു.

2004 ൽ ഫെമിന മിസ് ഇന്ത്യ യൂണിവേഴ്സ് സൗന്ദര്യ മത്സരം ജേതാവായ താരം അതേ വർഷം തന്നെ ഇക്വഡോറിൽ നടന്ന ലോക സൗന്ദര്യ മത്സരത്തിൽ ടോപ് ടെൻ ഫൈനൽ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു. അതിനു തൊട്ടടുത്ത വർഷത്തിലാണ് സിനിമയിൽ താരം അഭിനയിച്ചു തുടങ്ങിയത്. 2005 ൽ നന്ദമൂരി ബാലകൃഷ്ണ നായകനായി പുറത്തിറങ്ങിയ വീര ഭദ്ര എന്ന സിനിമയിലെ നായിക വേഷം ചെയ്തു കൊണ്ടാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

ഇപ്പോൾ താരം ഇമ്രാൻ ഹാഷമിയെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. ചോക്ലേറ്റ്: ഡീപ് ഡാർക്ക് സീക്രട്ട്‌സ്’, ‘ഗുഡ് ബോയ് ബാഡ് ബോയ്’ എന്നീ ചിത്രങ്ങളിലും ഇമ്രാൻ ഹാഷ്മിയോടൊപ്പം തനുശ്രീ ദത്ത അഭിനയിച്ചിരുന്നു. കൂടാതെ ഈ സിനിമകളിൽ എല്ലാം ചുംബന രംഗങ്ങളും ഉണ്ടായിരുന്നു. വളരെ പെട്ടന്ന് അവയെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ താരം പറയുന്നത് ഇമ്രാൻ ഹാഷമി തന്നെപ്പോലെ തന്നെ കംഫർട്ടബിൾ കിസ്സർഅല്ല എന്നാണ്. ഞങ്ങൾ ചോക്ലേറ്റ് സിനിമയിലും ഒരു ചുംബന രംഗം ചെയ്തിരുന്നു എന്നും പക്ഷേ അവർ അത് ഉൾപ്പെടുത്തിയില്ല എന്നുമാണ് താരം പറഞ്ഞു തുടങ്ങിയത്. അത് ഷൂട്ട്‌ ചെയ്യുന്ന സമയത്തുണ്ടായ ബുദ്ധിമുട്ട് താരം തുറന്നു പറയുകയും ചെയ്തു. ആദ്യമായി ചെയ്തപ്പോൾ അത് വളരെ അരോചകമായിരുന്നു എന്നാണ് താരം പറഞ്ഞത്.

രണ്ടാം തവണ ആയപ്പോൾ അസ്വസ്ഥത കുറഞ്ഞു എന്നും കാരണം വ്യക്തിപരമായി യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾക്കിടയിൽ ഒരു കെമിസ്ട്രി ഇല്ല എന്നും താരം പറഞ്ഞു. ഇമ്രാന് ഒരു കിസ്സർ ബോയ് ഇമേജ് ഉണ്ട്, എന്നാൽ അദ്ദേഹം ഒരു കംഫർട്ടബിൾ കിസ്സർ അല്ല. അതുപോലെ ഞാനും അല്ല എന്നാണ് താരം അതിനോട് ചേർത്ത് പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.