സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് റിമ കല്ലിങ്കൽ… ബോള്ളിവുഡ് നടിമാർ മാറി നിൽക്കും ലുക്ക്‌…

മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം , ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും മലയാള സിനിമയിലെ നായിക സങ്കല്‍പ്പത്തെയൊക്കെ തിരുത്തിയെഴുതിയ താരമാണ്. തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് താരത്തിന്റെ അഭിനയ പ്രകടനങ്ങൾക്ക് ലഭിച്ചത്.

നൃത്തത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അരങ്ങേറ്റം. ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം അഭിനേത്രി എന്നതിന് ഉപരി മികച്ച നര്‍ത്തകിയും മോഡലുമാണ്. വളരെ മികച്ച കഥാപാത്രങ്ങളിലേക്ക് താരത്തിന് ആദ്യം മുതൽ തന്നെ അവസരങ്ങളും കിട്ടിയത്. പിന്നീട് വിവിധ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു.

അഭിനേത്രി എന്നതിനു പുറമെ നര്‍ത്തകി, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ താരത്തിന് ആയിട്ടുണ്ട്. മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും താരം നടത്തുന്നുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും സ്വീകരിച്ച നിലപാടുകളിലൂടെയും താരം മലയാള സിനിമയിലൊരു മാറ്റത്തിന്റെ ശബ്ദമായി മാറിയിട്ടുണ്ട്. വനിതകൾക്ക് വേണ്ടിയുള്ള ശാക്തീകരണ സദസ്സിലെ ഉറച്ച നിലപാടുകളിൽ പലതും താരത്തിന്റെതായിരുന്നു.

ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് താരത്തിന്റെതായി ഒടുവിൽ റിലീസിനെത്തിയ സിനിമ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വളരെ മനോഹരങ്ങളായ ഫോട്ടോകളാണ് താരത്തിന്റെതായി എപ്പോഴും പുറത്തു വരാറുള്ളത്.

ഏറ്റവും അവസാനമായി താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് ആരാധകർ അടക്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. ഗ്ലാമർ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കടൽക്കരയിൽ സന്ധ്യാ നേരത്തെടുത്ത ഫോട്ടോകൾക്ക് ഒരു പ്രത്യേക ആകർഷണീയത ഉണ്ട് എന്ന് പ്രേക്ഷകർ സമ്മതിക്കുന്നുണ്ട്. എന്തായാലും താരത്തിന്റെ ഈ അടുത്ത് പുറത്തു വന്ന ഫോട്ടോഷൂട്ടുകൾ എല്ലാം പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതു കൊണ്ടു തന്നെ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ തരംഗമായത്.