എല്ലാവര്‍ക്കും കൊടുക്കുന്നുണ്ടല്ലോ, എന്നാ പിന്നെ എനിക്കും’; ആരാധകരെ നിരാശപ്പെടുത്താതെ ഭാവന.

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി തിളങ്ങിനിന്നിരുന്ന താരമാണ് ഭാവന. ഒട്ടുമിക്ക മലയാളികളുടെയും ഇഷ്ടതാരമായിരുന്നു. ഇപ്പോൾ താരം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിൽ നിറസാന്നിധ്യമായി താരം തുടർന്നുകൊണ്ടിരിക്കുന്നു.

മലയാളികൾ എന്നും ഓർത്തു വെക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാനും താരത്തിന് സാധിച്ചു. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിനെയൊക്കെ അതിജീവിച്ച് താരം ഇപ്പോഴും അടിപൊളി ജീവിതം മുന്നോട്ട് നയിക്കുകയാണ്.

താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകൾ വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഇന്നും ഒരു സമയത്ത് മലയാളികളുടെ ഹരമായിരുന്നു അന്നത്തെ താരത്തെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയും അതിന് ശേഷം വന്ന കമന്റുകളും താരത്തിന്റെ മറുപടിയും ഒക്കെയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. താരം ഈയടത്ത് ഷോപ്പിംഗ് ചെയ്ത ഫോട്ടോകൾ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫോട്ടോക്ക്‌ താഴെ പലരും പല രീതിയിൽ കമന്റുകൾരേഖപ്പെടുത്തി. പൊതുവായി സെലിബ്രിറ്റി ഫോട്ടോകൾക്ക് താഴെ കാണപ്പെടുന്ന രൂപത്തിൽ ഒരു ഹായ് തരാമോ എന്ന് പലരും ഭാവനയോട് കമന്‍റ് രേഖപ്പെടുത്തുകയുണ്ടായി.

തന്റെ ഫോട്ടോക്ക്‌ താഴെ ഹായ് തരാമോ എന്ന് പറഞ്ഞ ആൾക്കാർക്ക് താരം തിരിച്ച് ഹായ് നൽകുകയുണ്ടായി. ഒട്ടും ജാഡയില്ലാതെ തന്നെ അവരുടെ കമന്റ്കൾക്ക് പ്രതികരിക്കാൻ താരം തയ്യാറായി എന്നതാണ് യാഥാർത്ഥ്യം. എല്ലാവർക്കും കൊടുക്കുന്നുണ്ടല്ലോ എന്നാൽ എനിക്കും തരാമോ എന്ന് ചോദിച്ചതിനും താരം ഹായ് എന്ന് മറുപടി നൽകുകയും ചെയ്തു. ഫോട്ടോയും കമന്റുകളും വൈറൽ ആയിരിക്കുന്നു.