തുള്ളിച്ചാടി സിനിമ കാണാനെത്തി നമ്മുടെ പദ്മ പ്രിയ… വീഡിയോ ഏറ്റെടുത്ത് ആരാധകർ…

ഒരുപാട് ആരാധകരുള്ള ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് പത്മപ്രിയ. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. 2003 -ൽ തെലുങ്ക് ഭാഷാ ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തെലുങ്കിലാണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും വളരെ പെട്ടന്ന് തന്നെ താരത്തിന് ഇതര ഭാഷകളിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

2005-ൽ താരം തന്റെ ആദ്യ തമിഴ് ഭാഷാ ചിത്രമായ തവമൈ തവമിരുന്ധ് എന്ന സിനിമയിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും പ്രവേശിച്ചു. പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് ആന്ധ്ര പ്രദേശിലെ ഒരു മ്യൂസിക് ആൽബത്തിലായിരുന്നു താരത്തിന്റെ ആദ്യ അഭിനയം. തുടക്കം മുതൽ മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്.

ഒന്നിലധികം ഭാഷകളിലായി 50-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിട്ടുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് പ്രേക്ഷക പ്രീതിയും താരം മുൻപിൽ തന്നെ ഉണ്ട്. വളരെ മനോഹരമായണ് താരം ഓരോ വേഷത്തെയും സമീപിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ താരം സ്ഥിര സാന്നിദ്ധ്യമായിരുന്നു. താരം അഭിനേത്രി എന്നതിനപ്പുറം പരിശീലനം നേടിയ ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. 2001-ൽ മിസ് ആന്ധ്രാപ്രദേശ് കിരീടവും നേടാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. ജിഇ ക്യാപിറ്റലിൽ ബാംഗ്ലൂരിലും ഗുഡ്ഗാവിലും റിസ്ക് കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു താരം. പിന്നീടാണ് അഭിനയം ആരംഭിക്കുന്നത്.

ഇപ്പോൾ അഞ്ച് വർഷത്തോളമായി താരം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. കുറച്ച് മുൻപ് റിലീസ് ചെയ്ത ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വന്നിരിക്കുകയാണ്. സിനിമ റിലീസ് ആയതിനു ശേഷം താരത്തിന്റെ പുതിയ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ കിടിലൻ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

വളരെ ഊർജ്ജസ്വലയായി തുള്ളി കളിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്. ഒരുപാട് ആരാധകർ സോഷ്യൽ മീഡിയയിടങ്ങളിൽ താരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരം പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ വീഡിയോ താഴെ ആരാധകർ കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്.