Uff തീ ലുക്ക്‌.. മലയാളത്തിന്റെ ബോള്ളിവുഡ് ലുക്കുള്ള നായിക സാനിയ ഇയപ്പൻ.. മോഹിപ്പിക്കുന്ന ഫോട്ടോസ്

നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. ഇതിന് ശേഷം ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താരരാജാക്കന്മാർ ആയ മമ്മൂട്ടിയോടൊപ്പം മോഹൻലാലിനൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു.

ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുവരാൻ കാരണം. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാനും പ്രേക്ഷകരുടെ പിന്തുണ നേടിക്കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് ഇതിനോടകം കഴിഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ടിരിക്കുകയാണ് താരം. സെൽഫി എടുക്കാൻ വന്ന ആരാധകനെ അവഗണിച്ചതിന്റെ പേരിൽ ഒരുപാട് പഴിയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്നും താരത്തിന് കേൾക്കേണ്ടി വന്നത്. അതിനു ശേഷം അതീവ ഗ്ലാമർ ബോളിവുഡ് സ്റ്റൈലിൽ ഒരു വീഡിയോയും താരത്തിന്റേതായി പുറത്തുവന്നു.

അതിനും ഒരുപാട് വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിനെതിരെ ഉയർന്നത്. അതിനെല്ലാം ശേഷം ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അതീവ ഗ്ലാമർ ലുക്കിൽ തന്നെയാണ് ഇത്തവണയും താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാകുന്നു. എന്തായാലും അത്ഭുതത്തോടെയാണ് ആരാധകർ ഫോട്ടോകൾ നോക്കുന്നത്. ഒരുപാട് കമന്റുകളും ഫോട്ടോകൾക്ക് താഴെ വരുന്നുണ്ട്.