പാർവതി വർക്ക്‌ ഔട്ടിലാണ്.. ഒരു കിടിലൻ തിരിച്ചുവരവ് പ്രതീക്ഷിക്കാം.. കാത്തിരിപ്പോടെ മലയാളികൾ

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് പാർവതി തിരുവോത്ത്. മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകർ നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാനും താരത്തിന് സാധിച്ചു.

അഭിനയ മികവുകൊണ്ട് ആരാധകരെ ഏറെ ഞെട്ടിക്കുകയാണ് താരം. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് അഭിനയിച്ച കഥാപാത്രത്തിലൂടെ താരം തെളിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ദേശീയ തലത്തിൽ വരെ അവാർഡുകൾ വാരിക്കൂട്ടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് മറ്റു പല ഭാഷകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏതു വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചില മലയാളം നടിമാരിൽ ഒരാളാണ് പാർവതി. അതുകൊണ്ടുതന്നെ പല പ്രാവശ്യം താരം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരുപാട് സോഷ്യൽ മീഡിയ ആ ക്രമണങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏത് തരത്തിലുള്ള ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ അവ തരംഗമാകുന്നത് പതിവാണ്. താരത്തിന്റെ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബോധവുമെല്ലാം പ്രേക്ഷകർക്കിടയിൽ പ്രചാരം നേടിയതാണ്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഫിറ്റ്നസ് ലുക്കിലുള്ള പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫിറ്റ്നസ് കോച്ചിനൊപ്പം ഉള്ള ഒരു മിറർ സെൽഫിയാണ് താരം പങ്കുവെച്ചിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി പ്രചരിക്കപ്പെട്ടിരിക്കുകയാണ്.