മാളികപ്പുറം സിനിമക്ക് ഒരു പ്രൊപ്പഗാണ്ടയുണ്ട്… ഗായത്രിയുടെ വാക്കുകൾ വൈറലാകുന്നു…

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഗായത്രി വർഷ. മലയാള സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിലൂടെ താരം അറിയപ്പെടുന്നു. 2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്നാ സിനിമയിലെ സരസു എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ പ്രശസ്തയായത്. സിനിമ റിലീസായി ഒരുപാട് വർഷത്തിന് കുറവും ആ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്.

അതുകൊണ്ട് തന്നെ മീശ മാധവൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജനപ്രിയയായ നടിയാണ് താരം. കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു. കൂടാതെ നിരവധി മലയാളം സിനിമകളിലും സീരിയലുകളിലും പ്രധാനമായും സഹ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്തിരുന്നത്.

അതുകൊണ്ടു തന്നെയാണ് താരത്തിന് ഒരുപാട് വർഷത്തിന് അപ്പുറവും പ്രശസ്തി നിലനിർത്താൻ സാധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നവ കേരള സദസിൽ വച്ച് താരം സീരിയലുകളിലെ വർഷങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ച് പറഞ്ഞ സംസാരം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൊന്നടക്കം വൈറലായത്. ഒരൊറ്റ സീരിയലിൽ പോലും ഇപ്പോൾ ഒരു മുസൽമാനെയോ അത്തരത്തിലുള്ള ന്യൂനപക്ഷ വിഭാഗത്തെയോ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നില്ല എന്നാണ് താരം പറഞ്ഞത്.

അത് രാഷ്ട്രീയ അജണ്ടയാണ് എന്നുള്ള ഒരു ആരോപണവും താരത്തിൽ നിന്ന് ഉയരുകയുണ്ടായി. ഇപ്പോൾ മാളികപ്പുറം എന്ന സിനിമയെ കുറിച്ചാണ് താരം സംസാരിച്ചത്. മാളികപ്പുറം സിനിമക്ക് ഒരു പ്രൊപ്പഗാണ്ടയുണ്ട് അയ്യപ്പനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കഥ ആയതുതന്നെ അതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് താരം പറഞ്ഞത്.

അപ്പോൾ അവതാരകൻ അത് കഥാ മികവു കൊണ്ട് അംഗീകരിക്കപ്പെട്ട സിനിമയാണ് എന്നാണ് നമ്മൾ മനസ്സിലാക്കിയത് എന്ന് പറയുകയുണ്ടായി. അവിടെയും “നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ് നാം മനസ്സിലാക്കുന്നത്” എന്നും “നമ്മുടെ ഇഷ്ടങ്ങൾക്കപ്പുറത്ത് ഒരു സാംസ്കാരികത ഉണ്ട് എന്ന് പറഞ്ഞതു കൊണ്ടാണ് എന്നെ അംഗീകരിക്കാൻ കഴിയാത്തത്” എന്നുമാണ് താരം അതിനെ മറുപടിയായി പറയുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.