‘ഷൂട്ടിംഗ് തീരാൻ മൂന്ന് നാല് ദിവസം മാത്രമേയുള്ളൂ. ആ സമയത്ത് അയാൾ ആവശ്യപ്പെട്ടത്’… കാസ്റ്റിംഗ് കൌച് അനുഭവം പറഞ്ഞു താരം…

സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു ഇന്ത്യൻ അഭിനേത്രിയും വൈദ്യനും മുൻ മോഡലുമാണ് അദിതി ഗോവിത്രികർ. ശ്രീമതി കിരീടം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് താരം. 1997 മുതൽ 2004 വരെ, താരം രണ്ടും മെഡിക്കൽ യോഗ്യതയുള്ള ഏക ഇന്ത്യൻ സൂപ്പർ മോഡൽ ആയി തുടർന്നു. താരം ഒരേസമയം ഡോക്ടറും സൈക്കോളജിസ്റ്റുമായിരുന്നു. താരത്തെ ഹിന്ദുസ്ഥാൻ ടൈംസ് “Beauty with Brains” എന്നാണ് വിളിച്ചത്.

ഖട്രോൺ കെ ഖിലാഡി 1, ബിഗ് ബോസ് 3 എന്നീ ഷോകളിലെല്ലാം താരം പങ്കെടുത്തിരുന്നു. 1996-ൽ Gladrags Megamodel Contest-ലും 2000-ൽ Gladrags Mrs. ഇന്ത്യയിലും താരം വിജയിച്ചു, തുടർന്ന് Mrs. വേൾഡ് 2001-ലെ മത്സരത്തിലും ഉയർന്ന വിജയം താരം നേടി. തമ്മുടു എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തതോടെയാണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്.

അദ്‌നാൻ സാമിയുടെ കഭി ടു നാസർ മിലാവോ പോലുള്ള നിരവധി സൂപ്പർ ഹിറ്റ് സംഗീത വീഡിയോകളിലും താരം ഒരു പ്രധാന വേഷം ചെയ്തു., കൂടാതെ കൊക്കകോള, ചോപാർഡ്, ഫെൻഡി, ഹാരി വിൻസ്റ്റൺ തുടങ്ങിയ മുൻനിര അന്താരാഷ്ട്ര ബ്രാൻഡുകളെയും താരം അംഗീകരിച്ചു. ഇപ്പോൾ താരം സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു വലിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരിക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു എന്നും ആ സമയത്ത് ഒരു മനുഷ്യന്റെ പെരുമാറ്റം വളരെ വിചിത്രമായി തോന്നി. എന്നാൽ ആ വ്യക്തിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല എന്നുമാണ് താരം തുടക്കത്തിൽ പറഞ്ഞത്.

അയാൾ എന്നോട് എന്തോ ചോദിച്ചു. അയാളോട് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. ഞാൻ ചിരിച്ചുകൊണ്ട് മൈൻഡ് ചെയ്യാതെ നടന്നുനീങ്ങുകയും നിങ്ങൾ മണ്ടനാണോ എന്നും ചോദിക്കുകയും ചെയ്തു എന്ന് താരം പറഞ്ഞു. ഞാൻ അങ്ങിനെ ചെയ്തത് അയാളുടെ ഈഗോയെ ഹർട്ട് ചെയ്തു എന്നും തൊട്ടടുത്ത നിമിഷം തന്നെ എന്നോട് ഷൂട്ടിംഗ് മതിയാക്കി, പാക്ക് ചെയ്ത് മുംബൈയിലേക്ക് പൊക്കോളാൻ പറഞ്ഞു എന്നും താരം പറയുകയുണ്ടായി.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. കാരണം, അയാൾ അങ്ങനെയുള്ള ആളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. മുംബൈയിൽ വന്ന ശേഷം അയാൾ എന്നെ മീറ്റിംഗിന് വിളിച്ചു. ഷൂട്ടിംഗ് തീരാൻ മൂന്ന് നാല് ദിവസം മാത്രമേയുള്ളൂ. അന്ന് തനിക്ക് വേണ്ടത് എന്താണെന്ന് അയാൾ നേരിട്ട് പറഞ്ഞു എന്നും ‘കിടക്ക പങ്കിടണമെന്ന അയാളുടെ ആവശ്യം കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.

അന്ന് പറഞ്ഞതിന്റെ അർത്ഥമൊക്കെ എനിക്ക് അന്ന് മനസിലായി എന്നും നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ നിൽക്കാൻ എനിക്ക് കഴിയില്ല, അത്തരത്തിൽ സഹകരിക്കാൻ പറ്റില്ലെന്നും ഞാൻ പറഞ്ഞു എന്നും താരം വ്യക്തമാക്കി. അയാൾ എന്നെ ആ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കി എന്നും ഷൂട്ടിങ് തീരാൻ മൂന്നോ നാലോ ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.