മിഷോങ് ചുഴലിക്കാറ്റ് ആസ്വദിച്ച് റീൽ വിഡിയോ; നടി ശിവാനിക്കു വിമർശനം

തമിഴ് സിനിമ ടെലിവിഷൻ മേഖലകളിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശിവാനി നാരായണൻ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ടെലിവിഷൻ നായിക എന്ന നിലയിലും 2016 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. 2016 പുറത്തിറങ്ങിയ പാകൽ നിലാവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടർന്ന് ശരവണൻ മീനച്ചി 3 യിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ മേഖലയിലെ മികവുകൾ കൊണ്ട് വളരെ പെട്ടെന്ന് മേഖലയിൽ അറിയപ്പെടാൻ താരത്തിന് കഴിഞ്ഞു. താരം കടൈക്കുട്ടി സിംഗത്തിൽ ചെയ്ത വേഷത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ തേടിയെത്തി. ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം തുടക്കം ഇതുവരെയും നിലനിർത്തുകയും ചെയ്യുന്നു. ടെലിവിഷൻ മേഖലയിൽ ഒട്ടേറെ പരിപാടികൾ താരം പങ്കെടുത്തിട്ടുണ്ട്.

ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ്, രാജാറാണി സീസൺ 1, റേട്ടായി റോജ, ബിബി ജോഡിഗൽ ഇങ്ങനെയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. വളരെ മികച്ച രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം സമീപിക്കുകയും ചെയ്യുന്നു. 2020 അവർ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു. വളരെ മികച്ച മത്സരഫലങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തെ ജനകീയമാക്കാൻ സഹായിക്കുകയും ചെയ്തു. ഒരുപാട് ആരാധകരെ ബിഗ് ബോസിലെ മത്സര പ്രകടനങ്ങളിലൂടെ മാത്രം താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ജനകീയ താരം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ഫോളോവേഴ്സ് താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്.

പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച് വീഡിയോക്ക് ഒരുപാട് വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് കാരണം ചെന്നൈ നഗരത്തെ വലച്ചു കൊണ്ടിരിക്കുന്ന മിഷോങ് ചുഴലിക്കാറ്റിനെ സൗന്ദര്യവൽക്കരിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്

ഷോർട്ട്‌സ് ധരിച്ച് കൊടുങ്കാറ്റ് ആസ്വദിക്കുന്ന നേരത്തെയാണ് വീഡിയോയിൽ കാണുന്നത്. സ്വന്തം ഫ്ളാറ്റിലെ കാർ  പാർക്കിങ് ഏരിയയിലാണ് വീശിയടിക്കുന്ന മഴയ്‌ക്കൊപ്പം താരം പാട്ടുപാടി നൃത്തം ചവിട്ടുന്നത്. മനസുഖിൻ ഒരു പുയൽ’ എന്ന ഗാനത്തിനൊപ്പം കൊടുങ്കാറ്റിൽ മഴയത്ത് നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഒരുപാട് പേരാണ് താരത്തിനെതിരെ വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

‘ഇതാണ് മിഷോങ് ചുഴലിക്കാറ്റ്’ എന്നാണ് താരം വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്. ‘‘താമസിക്കാൻ പോലും ഇടമില്ലാതെ ആളുകൾ ബുദ്ധിമുട്ടുമ്പോൾ ഇങ്ങനെ തുള്ളാൻ നാണമില്ലേ?’’ എന്നാണു ആരാധകരുടെ ചോദ്യം. മറ്റൊരുപാട് വിമർശന സ്വരങ്ങൾ കമന്റ് ബോക്സിൽ കാണാൻ കഴിയുന്നു.