എന്നെയവര്‍ പൂളില്‍ തള്ളിയിട്ടു, കുറേ വെള്ളം കുടിച്ചു! അമ്മയോട് പറഞ്ഞിരുന്നില്ല: നയന്‍താര

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയൻതാര ചക്രവർത്തി. മലയാളം , തെലുങ്ക് , ഹിന്ദി , തമിഴ് ഭാഷാ സിനിമകളിൽ അഭിനയിച്ച താരം ഒരു പ്രധാന ബാലതാരമായി കരിയർ ആരംഭിച്ചു. 2005-ൽ കിലുക്കം കിലുകിലുക്കം എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിന് 2006-ൽ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിക്കുകയും ചെയ്തു. തുടർന്നും തരത്തുന് മികവുകൾ അടയാളപ്പെടുത്താൻ കഴിഞ്ഞു.

കിലുക്കം കിലുകിലുക്കം , സ്വർണം , ലൗഡ് സ്പീക്കർ , ട്രിവാൻഡ്രം ലോഡ്ജ് , മരുപടി എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. ഓരോ സിനിമകളിലും വളരെ മികച്ച രൂപത്തിലാണ് താരം തന്റെ വേഷങ്ങളെ കൈകാര്യം ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികൾക്ക് മറക്കാൻ കഴിയാത്ത പല അഭിനയ മുഹൂർത്തങ്ങളും താരത്തിന് പ്രേക്ഷകർക്ക് സമ്മാനിക്കാനായി.

സിനിമകളെ കൂടാതെ താരം ഒരുപാട് പരസ്യ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. ചെന്നൈ സിൽക്സ് , ആർഎംകെവി സിൽക്സ്, സിൽവർ സ്റ്റോം പാർക്ക്സ് തുടങ്ങി നിരവധി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യ ചിത്രങ്ങളുടെ മേഖലയിലും വളരെ മികച്ച അഭിപ്രായം ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭാവിയിൽ മികച്ച സിനിമകളിലൂടെ താരത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ താരം ചെസ് സിനിമയുടെ ഷൂട്ടിംഗ് ടൈമിൽ ഉണ്ടായ ഒരു അനുഭവം ആണ് താരം പറയുന്നത്.

ചെസ് എന്ന സിനിമയില്‍ താരം സ്വിമ്മിങ് പൂളില്‍ വീഴുന്ന ഒരു രംഗമുണ്ട്. അതിനെ കുറിച്ചാണ് താരം പറഞ്ഞത്. അതിനു വേണ്ടി ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോയിരുന്നു എന്നും പക്ഷെ സെറ്റില്‍ ഷൂട്ടിങ്ങിന്റെ സമയമായപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്ക് പേടിയാണ് ഇറങ്ങില്ല എന്നും താരം പറഞ്ഞു. പക്ഷെ അവര്‍ എന്നെ തള്ളിയിട്ടു. എന്റെ അച്ഛന്‍ പൂളിലുണ്ടായിരുന്നു. കുറെ വെള്ളമൊക്കെ കുടിച്ചു. അമ്മയോട് കാര്യം പറഞ്ഞിരുന്നില്ല. അങ്ങനെയാണ് ആ ഷോട്ട് എടുത്തതെന്നാണ് താരം പറയുന്നത്.