ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ആളാണ്; ഒടുക്കം പോസ്റ്റ് മുക്കി തൃഷ

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ് തൃഷ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറെസ് എന്ന നിലയിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മൗനം പേസിയധേ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു. അതിനുശേഷം ഒരുപാട് സിനിമകളിൽ താരം അതിനെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചു.

പിന്നീട് താരം തമിഴിലും തെലുങ്കിലുമായി ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കുകയും നന്ദി അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും ഉൾപ്പെടെ അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു. താരം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ വളരെ മികച്ച പ്രേക്ഷകർ പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട് ചെയ്ത കഥാപാത്രങ്ങളുടെ മികവുകാരണം മറ്റൊരാളെ ചിന്തിക്കാൻ പോലും ആരാധകർക്ക് സാധിച്ചിരുന്നില്ല.

ഇപ്പോൾ ഡിസംബർ ഒന്നിനെ തീയേറ്ററുകളിൽ റിലീസ് ചെയ്ത രൺബീർ കപൂർ നായകനായ ആനിമൽ എന്ന സിനിമയെ കുറിച്ച് താരം പങ്കുവെച്ച് അഭിപ്രായവും സമൂഹമാധ്യമങ്ങളിൽ ഉണ്ടായ ചർച്ചകളുമാണ് വൈറലാകുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എങ്കിലും ഒരുപാട് കളക്ഷൻ റെക്കോർഡുകളെ ഭേദിക്കാൻ സാധിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

സിനിമ കണ്ട ശേഷം സിനിമയെ പുകഴ്ത്തി കൾട്ട് എന്നാണ് താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. പക്ഷേ ചിത്രത്തിലെ വയലിൻസും സ്ത്രീകളോടുള്ള പെരുമാറ്റവും ഏറെ ചർച്ചയാകുന്ന അവസരത്തിൽ താരത്തിന്റെ ഈ പ്രതികരണവും വലിയ തോതിൽ വിമർശനത്തെ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. അവസാനം താരം താരത്തിന്റെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ അത്തരം കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പല മീമുകളും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ഒരാഴ്ച മുമ്പ് വരെ സ്ത്രീകളുടെ അന്തസിനെക്കുറിച്ച് ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് തരത്തിലും കമന്റുകൾ രേഖപ്പെട്ടിട്ടുണ്ട്.. എന്തായാലും ഇപ്പോൾ താരം താരത്തിന്റെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ്.