വില കുറഞ്ഞ വസ്ത്ര മാന്യത കാണിക്കുന്നത് കഴപ്പ്, നിങ്ങൾക്ക് മുൻപേ ജാനകിയമ്മയും ചിത്ര ചേച്ചിയും മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്, വിമർശനത്തിന് മറുപടി നൽകി അഭയ ഹിരൺമയി

ചുരുക്കം സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളു എങ്കിലും തന്റെ വേറിട്ട ശബ്ദം കൊണ്ട് സമകാലീനരില്‍ നിന്ന് വ്യത്യസ്തയായ ഗായികയാണ് അഭയ. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം താരം അറിയപ്പെടുന്നു. 2014 മുതൽ പിന്നണി ഗാന രംഗത്ത് താരം സജീവമാണ്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിലാണ് താരം പ്രശസ്ത ആയിട്ടുള്ളത്. പാടിയ പാട്ടുകൾക്ക് എല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയുണ്ട്.

പലപ്പോഴും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പേരില്‍ താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പത്ത് വര്‍ഷത്തിലേറെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലീവ് ഇന്‍ റിലേഷനില്‍ ആയിരുന്നു താരം. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. ഇത് വലിയ രീതിയില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ അതിനെയെല്ലാം വളരെ പക്വതയോടെയാണ് താരം നേരിട്ടത്. എന്നാല്‍ ഗോപി സുന്ദറുമായി പ്രണയത്തില്‍ ആയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ താരം ആക്രമിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി ഇടപഴകുന്ന താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട് കഴിഞ്ഞദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത് അതിന്റെ ചില ഫോട്ടോകളും താരം പങ്കുവെക്കുകയുണ്ടായി. ആസ്വദിച്ച് പാട്ടുപാടുക. ചുറ്റുപാടുമുള്ള ശബ്ദങ്ങളൊന്നും ശ്രദ്ധിക്കാതെയിരിക്കുക. പാട്ടിനോട് നീതി പുലർത്തുക എന്നാണ് ഷോയുടെയുള്ള ഫോട്ടോകൾ പങ്കെടുത്തതിന്റെ കൂടെ താരം ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

നിങ്ങൾക്ക് മുൻപേ ജാനകിയമ്മയും ചിത്ര ചേച്ചിയും എന്തിന് റിമി ടോമിയുമെല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. വില കുറഞ്ഞ വസ്ത്ര മാന്യത കാണിക്കുന്നത് കഴപ്പ് തന്നെയാണ്. പിന്നെ പൊതുമധ്യത്തിൽ അൽപവസ്ത്രം ധരിച്ച് നഗ്‌നത കാണിക്കുന്നത് മാനസിക രോഗമാണ്, തെറ്റായ രീതിയിൽ കുത്തഴിഞ്ഞ് ജീവിച്ച് മറ്റുള്ളവർക്ക് തെറ്റായ സന്ദേശം നൽകി പോകുന്നവർക്ക് വീരാളി പട്ടം കിട്ടുമോയെന്നായിരുന്നു ഫോട്ടോകൾക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്.

വളരെ പെട്ടെന്ന് തന്നെ അതിന് താരം മറുപടി നൽകുകയും ചെയ്തിരിക്കുന്നു. താങ്കളുടെ മാന്യതയ് അനുസരിച്ചുള്ള ഡ്രസ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയും ഒക്കെ വാല്യു നിങ്ങൾ ഡ്രസിലാണല്ലേ കണ്ടതെന്നായിരുന്നു താരം വന്ന കമന്റിന് മറുപടി എന്നോണം തിരിച്ചു ചോദിച്ചത്. തുടർന്നും കമന്റ് ബോക്സിൽ അഭിപ്രായങ്ങളുടെ മേളമായിരുന്നു എന്തായാലും ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആയിരിക്കുകയാണ്.