നമ്മുടെ സാരി പെണ്ണ് ആളങ്ങ് മോഡേൺ ആയല്ലോ.. ബോള്ളിവുഡിൽ അരങ്ങേറാനുള്ള ഒരുക്കത്തിലാണോ??

സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ഓരോ ദിവസം പുറത്തു വരാറുണ്ട്. ചില ഫോട്ടോകൾ നമ്മെ വല്ലാതെ ആകർഷിച്ചു പിടിച്ചിരുത്തുന്നു എന്നത് യാഥാർത്ഥ്യമാണ്. പല തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ദിവസേന നമുക്ക് കാണാൻ സാധിക്കുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. പങ്കുവെക്കുന്ന ഫോട്ടോകളിലൂടെ കരിയറിനെ തന്നെ ഭദ്രമാക്കാനുള്ള അവസരങ്ങളാണ് പലർക്കും തുറന്നു കിട്ടിയിരിക്കുന്നത്.

സിനിമ സീരിയൽ മേഖലയിലെ പ്രമുഖ നടിമാർ വരെ മോഡലിംഗ് രംഗത്ത് സജീവമായി കാണാൻ കഴിയുന്നത് ഇതിലൂടെ കരിയറിന് വിശാലത ലഭിക്കുന്നു എന്നതു കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് എന്നും പുതുമയുള്ളതും വ്യത്യസ്തതയുള്ളതും സ്വീകരിക്കപ്പെടുന്നതും ആകാൻ അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന മോഡലുകളും ശ്രദ്ധിക്കുന്നത് സ്വാഭാവികം തന്നെയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകൾ മുതൽ സാരിയുടുത്ത് ശാലീന സുന്ദരിയായി തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷോട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ കാണാൻ കഴിഞ്ഞതും അതുകൊണ്ടു തന്നെ. കഴിഞ്ഞ കുറച്ച് സമയങ്ങളായി സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ സ്ക്രോൾ ടൈമിങ്ങിൽ കടന്നു പോവുകയും കണ്ട കണ്ണുകളെയെല്ലാം കുറച്ച് നിമിഷങ്ങൾക്കെങ്കിലും ആകർഷിക്കുകയും ചെയ്ത ഒരു മോഡൽ ആണ് ശ്രീലക്ഷ്മി സതീഷ്.

എന്നാൽ ഇതുവരെ സാരിയിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം തന്റെ സ്റ്റൈൽ അടിമുടി മാറ്റം വരുത്തിയാണ് പുതിയ ഫോട്ടോഷൂട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരി എപ്പോഴും വേണമെന്നില്ലല്ലോ എന്ന് പറയാതെ പറയുന്നതു പോലെയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പങ്കുവച്ച് നിമിഷങ്ങൾക്കകം പുതിയ വീഡിയോ ആരാധകർ നിറഞ്ഞ കൈയ്യടികളോട് ആണ് സ്വീകരിച്ചിട്ടുള്ളത്

ബ്ലാക്ക് മിനി ഡ്രസ്സിൽ സൂപ്പർ സ്റ്റൈൽ ആയാണ് താരതെ പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. അതിന്റെ കൂടെ ഷോട്ട് ഹെയർ സ്റ്റൈലും താരം സ്വീകരിച്ചിരിക്കുന്നു. എല്ലാം കൂടെ ഒരു മായികമായ സൗന്ദര്യമാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ബിഹൈൻഡ് വീഡിയോ ആരാധകർക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ നാടൻ ലുക്ക് മാത്രമല്ല മോഡേൺ ആയാലും എനിക്ക് ചേരും എന്ന് താരത്തിന് വളരെ പെട്ടെന്ന് തന്നെ തെളിയിക്കാൻ സാധിച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് ആരാധകർ വീഡിയോ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.