കനകയുടെ പ്രശ്നങ്ങൾ അവസാനിച്ചു; അവൾ സന്തോഷവതി; വീട്ടിൽ പോയി കണ്ട് കുട്ടി പത്മിനി; ഏവരും ആ​ഗ്രഹിച്ച വാർത്ത…

പ്രധാനമായും തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് കുട്ടി പത്മിനി. താരത്തിന്റെ ആദ്യ ചിത്രമായ അമ്പല അഞ്ചുളത്തിൽ ബാലതാരമായിരുന്നു. തെലുങ്ക് , കന്നഡ , മലയാളം , ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് . താരം മൂന്നാം വയസ്സിൽ തമിഴ് സിനിമയിൽ ആണ് അരങ്ങേറ്റം കുറിച്ചത്. ശിവാജി ഗണേശൻ , എംജി രാമചന്ദ്രൻ , ജെമിനി ഗണേശൻ , ജയശങ്കർ , രജനികാന്ത് , കമൽഹാസൻ തുടങ്ങി തമിഴ് സിനിമയിലെ പ്രമുഖർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.

കുഴണ്ടയും ദൈവവും എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തമിഴ്നാട്ടിൽ നിന്നുള്ള ആദ്യ വനിതാ കലാകാരിയാണ് താരം. ഇപ്പോൾ താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ ഒരു വീഡിയോ പുറത്തുവിട്ടതാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന്റെ പരിചയക്കാരിയായ അന്തരിച്ച നടി ദേവികയുടെ മകളായ കനകയെ കുറിച്ചുള്ള വിശേഷങ്ങൾ പറയണം എന്ന് സബ്സ്ക്രൈബ് നിരന്തരമായ ആവശ്യത്തെ തുടർന്ന് കനകയേക്ക് പോയി കണ്ടതാണ് വീഡിയോയിൽ പറയുന്നത്.

നടി ദേവികയുടെ മകളാണ് കനക. കൂടാതെ തെലുങ്ക് സിനിമാ പയനിയർ രഘുപതി വെങ്കയ്യ നായിഡുവിന്റെ കൊച്ചുമകൾ കൂടിയാണ് താരം. പ്രധാനമായും തമിഴ് , മലയാളം ഭാഷാ ചിത്രങ്ങളിലും കുറച്ച് തെലുങ്ക് ഭാഷാ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട മുൻ ഇന്ത്യൻ നടിയാണ് താരം. തന്റെ ആദ്യ ചിത്രമായ കരകാടക്കാരൻ എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് താരം അറിയപ്പെടുന്നു.

10 വർഷത്തിനിടെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2006ൽ പുറത്തിറങ്ങിയ സില്ലു ഒരു കാതൽ ആയിരുന്നു താരത്തിന്റെ അവസാന തമിഴ് ചിത്രം. മലയാള സിനിമ മേഖലയിൽ നിന്നു മാത്രമല്ല സിനിമ അഭിനയരംഗത്ത് നിന്ന് തന്നെ 2006 ന് ശേഷം താരം വിട്ടു നിൽക്കുകയാണ് അമ്മയുടെ മരണത്തിന് ശേഷം അച്ഛനുമായുള്ള സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ചില വാർത്തകളിൽ താരത്തെ കണ്ടിരുന്നു.

എന്നാൽ ഇപ്പോൾ കുട്ടി പത്നി കനകയെ പോയി കാണുകയും നേരത്തെയുള്ള പരിചയം വെച്ച് വീട് അന്വേഷിച്ചു പോയി വിവരവും ഒക്കെയാണ് ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ പറയുന്നത് . അവിടെ പോയി കുറച്ചു നേരത്തിനു ശേഷം ഒരു ഓട്ടോയിൽ കനക പുറത്തുപോയി വരുന്നതായി ശ്രദ്ധയിൽപ്പെട്ടു എന്നും കണ്ടയുടനെ തന്നെ പരിചയം പുതുക്കി വളരെ നല്ല രൂപത്തിൽ സംസാരിച്ചു എന്നും അച്ഛനുമായുള്ള പ്രശ്നങ്ങളെല്ലാം സമരസത്തിൽ ആയി എന്നും ഇപ്പോൾ ജീവിതം വലിയ സന്തോഷത്തിലാണ് എന്നുമൊക്കെയുള്ള വിവരങ്ങൾ കനക പങ്കുവെച്ചു എന്നാണ് കുട്ടി പത്മിനി തന്റെ വീഡിയോയിലൂടെ പറയുന്നത്.