പാല് പോലെ അഴക്… ഒരു നോക്ക് കാണാൻ ജനസാഗരം.. സൗന്ദര്യ റാണിയുടെ സെൽഫി

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്.

ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

ഇപ്പോൾ താരം ഒരു പൊതു ചടങ്ങിൽ പങ്കെടുത്തതിനിടയിൽ ആരാധകർക്കൊപ്പം ഉള്ള താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളെ പുളകം കൊള്ളിച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകളിൽ കാണുന്നത് ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരാധകരുടെ ഫോണിൽ തന്നെ സെൽഫി എടുത്തു കൊടുക്കുന്ന താരത്തെയാണ്. ഒരാളുടെ ഫോൺ കഴിഞ്ഞാൽ മറ്റൊരാളുടെ ഫോൺ വാങ്ങുകയും അതൃപ്ത്തിയൊന്നും കൂടാതെ വളരെ സന്തോഷത്തോടു കൂടി സെൽഫി എടുത്തു നൽകുകയും ചെയ്യുന്ന താരത്തെയാണ് ഫോട്ടോകളിൽ കാണുന്നത്.

എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിടങ്ങളിൽ താരത്തിന്റ ഫോട്ടോകൾ വൈറലാവുകയായിരുന്നു. താരത്തിന്റെ വിനയത്തെയും ആരാധകരോടുള്ള ആറ്റിറ്റ്യൂഡിനെയും ഒരുപാട് പേരാണ് പ്രശംസിച്ചു രംഗത്തെത്തിയിട്ടുള്ളത്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഇതിനോടകം തന്നെ നേടിയത്.