ഇതൊക്കെ സോഷ്യൽ മീഡിയയിൽ വന്ന് പറയണോ? പരസ്പരം പറഞ്ഞു തീർത്തുകൂടെ; അസ്‌ല-ജാസ്മിൻ വിഷയത്തിൽ ഹെലൻ….

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ്മാർ എന്ന നിലയിൽ അറിയപ്പെടുന്ന താരങ്ങളാണ് ജാസ്മിൻ ജാഫർ അസ്ലം മർലി എന്നിവർ. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു എന്നത് അവരുടെ രണ്ടുപേരുടെയും വീഡിയോകളിൽ നിന്നും പോസ്റ്റുകളിൽ നിന്നും പ്രേക്ഷകർക്ക് മനസ്സിലായതാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇരുവർക്കും ഇടയിലെ പിണക്കങ്ങളും അസ്വാരസ്യങ്ങളും ആണ് പോസ്റ്റിലൂടെയും വീഡിയോകളിലൂടെയും പുറത്തുവരുന്നത്. വലിയ തോതിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത് ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

രണ്ടുപേരും പരസ്പരം കുറ്റപ്പെടുത്തി ക്കൊണ്ടുള്ള വീഡിയോകൾ ചെയ്തു എന്നത് തന്നെയാണ് അതിനുള്ള പ്രധാന കാരണം. എന്നാൽ ഇപ്പോൾ ഇരുവർക്കും എതിരെ ഹെലൻ ഓഫ് സ്പാർട്ട എന്ന മറ്റൊരു ഇൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒരു വീഡിയോ ചെയ്തിരിക്കുകയാണ്. ഇവർ രണ്ടുപേരും തനിക്ക് പേഴ്സണലി അറിയുന്നവരാണ് എന്നും അവർ നല്ല സുഹൃത്തുക്കളാണ് എന്നും അവർക്ക് ഇടയിൽ ഉണ്ടായിരുന്ന നല്ല ബോണ്ടിന് എന്തുപറ്റി എന്നാണ് ഞാൻ ചിന്തിക്കുന്നത് എന്നുമാണ് ഹെലൻ പറയുന്നത്.

രണ്ടുപേരും വീഡിയോയിൽ വന്നിരുന്നു പരസ്പരം കുറ്റം പറയുന്നത് എന്തിനാണെന്ന് ചിന്തിച്ചു പോയി എന്നും അത് എനിക്ക് സത്യത്തിൽ ഞെട്ടലാണ് ഉണ്ടാക്കിയത് എന്നും എന്തിനാണ് നിങ്ങളുടെ ഇടയിലുള്ള പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് പറയുന്നത് എന്നും അത് ചെയ്യാതിരിക്കലാണ് നല്ലത് എന്നും ഹെലൻ പറയുന്നുണ്ട്. ഞാൻ ഇങ്ങനെ പറയുന്നതു കൊണ്ട് മറ്റേ വ്യക്തിയെ സൈബർ അറ്റാക്ക് ചെയ്യരുതെന്ന് കൂട്ടത്തിൽ ഒരാൾ പറയുന്നുണ്ട്.

പക്ഷേ അതിന്റെ തീവ്രത അറിയാമെങ്കിൽ ഇങ്ങനെ എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്ന് വിളമ്പാക്കുകയല്ലേ വേണ്ടത് എന്നാണ് ഹെലൻ ചോദിക്കുന്നത്. എല്ലാ സൗഹൃദങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങൾക്ക് ഇടയിലുള്ള വിഷയം പറഞ്ഞു തീർക്കുക എന്നും എനിക്കും സുഹൃത്തുക്കളുണ്ട്, ഞാൻ ആകെ കമ്പനി ഉള്ളത് സീക്രെട്ട് ഏജന്റുമായിട്ടാണ്, ഞങ്ങൾക്ക് ഇടയിൽ വിഷയങ്ങൾ ഉണ്ടായാൽ പരസ്പരം പറഞ്ഞു തീർക്കുകയാണ് പതിവ് എന്നും അതാണ് ഏറ്റവും നല്ല രീതി. അല്ലാതെ എടുത്തു ചാടി തീരുമാനം എടുക്കാതെ ഇരിക്കുക എന്നും ഹെലൻ ഉപദേശിക്കുന്നു.

സോഷ്യൽ മീഡിയ പോലുള്ള പൊതു പ്ലാറ്റ്ഫോമുകളിൽ ഇത്തരം കാര്യങ്ങളിൽ വന്നു പറയുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ എന്നാണ് ഹെലന്റെ അഭിപ്രായം. വീഡിയോക്ക് താഴെ രണ്ടുപേരെയും പേഴ്സണലി അറിയാവുന്ന താങ്കൾ എന്തിനാണ് അവരോട് നേരിട്ട് പറയാതെ സോഷ്യൽ മീഡിയയിൽ വന്ന് ഇത് വിളമ്പിയത് എന്നും ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലത് അവരെ സ്വകാര്യമായി ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നത് ആയിരുന്നില്ലേ എന്ന അഭിപ്രായവും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.