മദ്രസയിൽ ആഴ്ച്ചയിൽ രണ്ടിൽ കൂടുതൽ തവണ പീഡന കേസ് വരാറുണ്ട്.. മദ്രസ്സയിൽ എന്ത് കൊണ്ട് സിസിടിവി കർശനമായി സ്വീകരിക്കുന്നില്ല?? വീഡിയോയുമായി ചെകുത്താൻ…

by

in

മദ്രസ അധ്യാപകർക്കെതിരെയും മദ്രസയിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെയും അത്തരം പീഡന വാർത്തകളെ മൗനം പാലിച്ചു കൊണ്ട് സപ്പോർട്ട് ചെയ്യുന്നവർക്കെതിരെയും കർശനമായ നടപടി ഉണ്ടാകണമെന്നും മദ്രസ അങ്കണങ്ങളിലും മറ്റും സിസിടിവി നിർബന്ധമാക്കണം എന്നുമുള്ള ആവശ്യവുമായാണ് ചെകുത്താൻ എന്ന യൂട്യൂബ് ചാനലിൽ ഒരു ലൈവ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ ചെകുത്താൻ എന്ന പേരിൽ വിഡിയോ ചെയ്യുന്ന അജു അലക്സ് എന്ന യൂട്യൂബറാണ് ഇത്തരം ഒരു ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരാഴ്ചയിൽ രണ്ട് പീഡന പരാതിയെങ്കിലും മദ്രസയെ ബേസ് ചെയ്തുvകൊണ്ട് ഉണ്ടാകുന്നുണ്ട് എന്നും ഇത് പുറത്ത് വരുന്ന പീഡന വാർത്തയാണ് എന്നും പുറത്തു വരാതെ ഇതിൽ അധികവും ഉണ്ടാകാം എന്ന് ഊഹിക്കാം എന്നും വീഡിയോയിൽ പറയുന്നു.

യഥാർത്ഥത്തിലുള്ള ഒരു ലൈംഗികബന്ധം എന്നതിനപ്പുറത്തേക്ക് ഒരുപാട് ഇൻഡയറക്റ്റ് ആയുള്ള മിസ്യൂസുകൾ മദ്രസകളിലും മറ്റും നടക്കുന്നുണ്ടാകും അതുറപ്പുള്ള കാര്യമാണ് എന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പുറത്തു വരാത്തത് എന്നും എന്തിനാണ് മൗനം പാലിച്ചു കൊണ്ട് ഇത്തരക്കാർക്ക് സപ്പോർട്ട് കൊടുക്കുന്നത് എന്നൊക്കെയുമാണ് അയാൾ യൂട്യൂബിലൂടെ ചോദിക്കുന്നത്. ഇത് ഗൗരവമുള്ള കാര്യമല്ലേ എന്നും എന്തുകൊണ്ടാണ് ഇതിനെ നിസ്സാരവൽക്കരിക്കുന്നത് എന്നും വീഡിയോയിൽ ചോദിക്കുന്നുണ്ട്.

ഇങ്ങനെ പീഡിപ്പിക്കപ്പെടാനാണ് എങ്കിൽ എന്തിനുവേണ്ടിയാണ് മദ്രസയിലേക്ക് സ്വന്തം മക്കളെ പറഞ്ഞയക്കുന്നത് എന്നും അഥവാ സ്വന്തം ഉമ്മമാരോട് മറ്റോ ഇത്തരത്തിലുള്ള ചെറിയ പരാതികൾ മക്കൾ പറയുകയാണെങ്കിൽ മുഖവിലക്കെടുക്കാനുള്ള മനസ്സ് എന്തുകൊണ്ട് മാതാപിതാക്കൾക്ക് വരുന്നില്ല എന്നും മദ്രസ അധ്യാപകരെയും അധികൃതരെയും എന്തിനാണ് ഒരു ദൈവതുല്യരായി കണ്ടുകൊണ്ട് വലിയ സ്ഥാനം കൊടുക്കുന്നത് എന്നും ഒക്കെ വീഡിയോയിൽ ചോദിക്കുന്നത്.

മദ്രസ അധ്യാപകൻ ആ ഒരു ജോലി ലഭിക്കുന്നത് വരെ സഞ്ചരിച്ച വഴികളെല്ലാം കളങ്കം ഉള്ളതുകൊണ്ടാണ് അയാൾ ആ ഒരു പ്രൊഫഷനിൽ എത്തിച്ചേർന്നത് എന്നും ഇത്തരം മാനസിക വൈകല്യങ്ങൾ ഉള്ളവരെ എന്തിനാണ് ഒരു അധ്യാപകൻ എന്ന പ്രൊഫഷനിലേക്ക് ഉയർത്തി ക്കൊണ്ടു വരുന്നത് എന്നും അയാളുടെ സുഹൃത്തുക്കൾ ഈ അയാളിലുള്ള ഇത്തരം ദുസ്വഭാവങ്ങൾ അറിഞ്ഞു കൊണ്ടു മൗനം പാലിച്ചത് കൊണ്ടല്ലേ ഓരോ കുട്ടികൾക്കും അത്തരം ബുദ്ധിമുട്ടുകൾ അയാളിൽ നിന്നും അനുഭവിക്കേണ്ടി വന്നത് എന്നും ലൈവിൽ ചോദിക്കുന്നുണ്ട്.

ഒരു പീഡനശ്രമം അല്ലെങ്കിൽ ഒരു പീഡനം നടന്നതിനുശേഷം അയാൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിനപ്പുറത്തേക്ക് അങ്ങനെ ഒരു അവസരം തന്നെ ഇല്ലാതാക്കുന്ന ഒരു രീതി ആണ് ഈ വിഷയത്തിൽ കൈക്കൊള്ളേണ്ടത് എന്നും മദ്രസ അങ്കണങ്ങളിലും ചുറ്റുഭാഗത്തും സിസിടിവി നിർബന്ധമാക്കണം എന്നും അയാൾ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ വൈറലാവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് പേർ കാണുകയും ചെയ്തിട്ടുണ്ട്.