അവളുമായുള്ള എന്റെ പ്രണയം വീട്ടിൽ പൊക്കിയതാണ്; സെക്ഷ്വാലിറ്റി വീട്ടുകാരെ ബോധ്യപ്പെടുത്താൻ മൂന്ന് വർഷമെടുത്തു!

മമ്മുട്ടി ജ്യോതിക കൂട്ടുകെട്ടിൽ വളരെ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കാതൽ. മികച്ച അഭിപ്രായങ്ങളോടെയാണ് സിനിമയെ പ്രേക്ഷകർ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ പാടവത്തെ സിനിമയുടെ റിലീസിന്റെ ആദ്യ സമയം മുതൽ തന്നെ പ്രേക്ഷകർ പ്രശംസിച്ചിരുന്നു അക്കൂട്ടത്തിൽ തന്നെ ജ്യോതികയുടെ തന്മയത്വമുള്ള പ്രകടനങ്ങൾക്കും നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. സിനിമയിലെ മറ്റു കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രീതി ഈ സിനിമയിലൂടെ മാത്രം ലഭിച്ചു.

കൂട്ടത്തിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച ഒരു താരമാണ് മമ്മൂട്ടിയുടെ മകളായി സിനിമയിൽ പ്രത്യക്ഷപ്പെട്ട അനഘ രവി. സിനിമ തിയേറ്ററിൽ വളരെ വിജയകരമായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ സിനിമയെ കുറിച്ചും സിനിമ പങ്കുവെച്ച ആശയത്തെക്കുറിച്ചും എല്ലാം വലിയ തോതിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെയാണ് അനഘയുടെ വാക്കുകളും ആശയങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

താരം തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചാണ് തുറന്നു പറഞ്ഞിരിക്കുന്നത്. എന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും എനിക്കില്ല. അത് എന്റെ മാത്രം കാര്യമാണ് എന്നും സ്ട്രൈറ്റ് ആയിട്ടുള്ള ആളുകൾ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ എന്നും താരം പറഞ്ഞു. എന്നാൽ സെക്ഷ്വാലിറ്റി തുറന്നു പറയാൻ കഴിയാത്ത ആളുകളുണ്ട്. അവർക്ക് ഒരു സപ്പോർട്ട് എന്ന രീതിയിലാണ് ഞാൻ മുന്നോട്ട് വന്നത് എന്നും ആളുകൾക്ക് ഇങ്ങനെയൊരു കാര്യമുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് കൂടിയായിരുന്നു ലക്ഷ്യം എന്നും താരം കൂട്ടിച്ചേർത്തു.

എന്റെ അച്ഛനും അമ്മയ്ക്കുമാണെങ്കിലും അറിയാത്തൊരു കാര്യമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ആദ്യമായി ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രകൃതി വിരുദ്ധമാണെന്ന് രീതിയിലായിരുന്നു അവരുടെ റിയാക്ഷൻ എന്നും അവരെ ബോധ്യപ്പെടുത്താൻ രണ്ടു മൂന്ന് വർഷമെടുത്തു എന്നും താരം പറയുന്നു. സെക്ഷ്വാലിറ്റി എന്നത് ട്രെൻഡ് ആണെന്ന വിചാരം ആയിരുന്നു അവർക്ക്. എന്നാൽ അത് അങ്ങനെയല്ലായെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചു കൊണ്ടിരുന്നത് എന്നും താരം വ്യക്തമാക്കി.

ഇപ്പോൾ എന്റെ അച്ഛനും അമ്മയും കാതൽ സിനിമ കണ്ടിട്ട് അത് ആക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ആളുകളോട് പറയുന്നത് എന്താല്ലേ സിമ്പിളായി ചിന്തിച്ചാൽ അത് സ്നേഹമല്ലേ എന്നാണ് എന്നും അങ്ങനെ പറയുന്നത് വളരെ പെട്ടെന്ന് ഉണ്ടായ ഒരു പ്രോസസ് അല്ല എന്നും സാധാരണഗതിയിൽ നിന്നുള്ള ചിന്തകളിലെ മാറ്റം ഒരുപാട് സമയം അടുത്താണ് വന്നത് എന്നും താരം വ്യക്തമാക്കി.

ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞത് ആയിരുന്നില്ല, പൊക്കിയതാണ്. പിന്നെ ബഹളമായി. എന്നാലിപ്പോൾ അവർ അതിൽ നിന്നും മൂവ് ഓൺ ചെയ്തു എന്നും താരം കൂട്ടിച്ചേർത്തു. ഒരാളെ കണ്ടുമുട്ടി അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമുക്ക് സെക്ഷ്വാലിറ്റി തിരിച്ചറിയാൻ കഴിയുക. അയാൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് എനിക്ക് മനസിലായത് എന്നും ബൈസെക്ഷ്വൽ എന്താണെന്നൊന്നും എനിക്കും നേരത്തെ അറിയില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്..