ഹോളിവുഡ് നടിമാർ അങ്ങ് മാറി നിക്ക്.. ഹോട്ട് ലുക്കിൽ ഞെട്ടിച്ച് മലയാളികളുടെ സ്വന്തം ഹോളിവുഡ് ബ്യുട്ടി സാനിയ ഇയപ്പൻ

നിലവിലെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിയുകയും ചെയ്തു. ബാലതാരമായാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. ബാല്യകാലസഖി ആണ് താരത്തിന്റെ ആദ്യചിത്രം. മമ്മൂട്ടി, ഇശാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ബാല്യകാല സഖി.

നിലവിൽ മലയാള സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് ചെയ്യുന്നത്. അഭിനയ വൈഭവം കൊണ്ട് ആണ് താരം സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് സിനിമകളിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കന്മാർക്കോപ്പം വളരെ ചെറുപ്പത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ പ്രകടനവും ഒരുപാട് പ്രേക്ഷക പ്രശംസ നേടി ക്കൊടുത്ത കഥാപാത്രങ്ങളായിരുന്നു. ഇതിനെല്ലാം അപ്പുറം എടുത്തുപറയേണ്ടത് ക്വീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനമാണ്. ഏതു കഥാപാത്രവും വളരെ നിഷ്പ്രയാസം താരത്തിന് ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.

താരം കഴിഞ്ഞ ദിവസം ഒരു പ്രൊഡക്ടിന്റെ പരസ്യമായി ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ടായിരുന്നു. നല്ല ഗ്ലാമറസ് വേഷത്തിലാണ് താരം വീഡിയോയിൽ തിളങ്ങിയിട്ടുണ്ടായിരുന്നത്. റെഡ് കാർപെറ്റിലൂടെ നടക്കുന്ന ഒരു ഹോളിവുഡ്, ബോളിവുഡ് നടിയെ പോലെയാണ് വീഡിയോയിൽ താരം അഭിനയിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ആ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

അഞ്ച് മില്യണിന് അടുത്ത് വ്യൂസാണ് ആ ഒറ്റ വീഡിയോയ്ക്ക് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ താരത്തിന്റെ വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട് എങ്കിലും ഒരു ഒട്ടനവധി കമന്റുകളും നെഗറ്റീവ് ആണ്.. ഹോളിവുഡ് നടിയാണെന്നും പ്രിയങ്ക ചോപ്ര ആണെന്നുമാണ് വിചാരം, ഉദയനാണ് താരത്തിലെ സരോജ് കുമാർ റിയൽ ലൈഫ്, ഇവൾക്ക് എന്തിനാണ് ഇത്രയും ബോഡി ഗാർഡ് എന്നിങ്ങനെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വീഡിയോക്ക് താഴെയുണ്ട്.

ഇതിനിടയിലും താരത്തെ കാണാൻ ഹോട്ട് ആയിട്ടുണ്ടെന്നും കിടിലം ലുക്ക് എന്നുമൊക്കെയുള്ള നല്ല കമന്റുകളും വന്നിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവാനും ട്രെൻഡിങ് ആവാനും വീഡിയോക്ക് കഴിഞ്ഞിട്ടുണ്ട് എന്ന വാസ്തവം തന്നെ. ഇരുകപാട്രൂ എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയത്. ഇനിയുള്ളത് ലൂസിഫർ 2: എമ്പുരാൻ ആണ്. മികച്ച പ്രേക്ഷകപ്രീതി നിലനിർത്തിയ താരത്തിന്റെ പുതിയ പ്രോജക്ടുകൾക്ക് വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്.