കാസ്റ്റിംഗ് കൗച്ച് കാരണം അഭിനയം ഉപേക്ഷിച്ചെന്ന് വിചിത്ര… സിനിമ ഏതാണെന്ന് ഊഹിച്ച് ആരാധകർ

കമൽഹാസൻ അവതാരകനായി നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബോസ് തമിഴ് സീസൺ 7-ൽ സ്വാധീനം ചെലുത്തിയ പങ്കാളികളിൽ ഒരാളാണ് മുൻകാല നടി വിചിത്ര. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബിഗ് ബോസ് ഷോയുടെ ഭാഗമായി തങ്ങളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവിനെക്കുറിച്ച് സംസാരിക്കാൻ മത്സരാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. തദവസരത്തിൽ വിചിത്ര 20 വർഷം മുമ്പ് സിനിമയിൽ നിന്ന് താൻ വിരമിക്കാൻ കാരണം കാസ്റ്റിംഗ് കൗച്ച് അനുഭവം ആയിരുന്നു എന്ന ആമുഖത്തോടെ പറഞ്ഞ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ച ചെയ്യപ്പെടുകയാണ്.

ഒരു തെലുങ്ക് സിനിമയിൽ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടായ മോശപ്പെട്ട അനുഭവമാണ് സിനിമ അഭിനയം നിർത്തിവെക്കാൻ താരത്തെ പ്രേരിപ്പിച്ചത് എന്നാണ് താരം പറയുന്നത്. സംഭവത്തെക്കുറിച്ച് യൂണിയനിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് താരം പറഞ്ഞു. തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മുൻകാല നടിയാണ് വിചിത്ര.

രണ്ട് പതിറ്റാണ്ട് മുമ്പ് അഭിനയം നിർത്താൻ പ്രേരിപ്പിച്ച കാര്യമാണ് താരം വെളിപ്പെടുത്തിയത്. ഇത് ഒരു തമിഴ് സിനിമയുടെ സെറ്റിൽ ആയിരുന്നില്ലെന്ന് താരം പരാമർശിക്കുമ്പോൾ, ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശ്വസിക്കുന്നത് 2001-ൽ ബാലകൃഷ്ണ അഭിനയിച്ച ഭലേവാദിവി ബസുവിനെക്കുറിച്ചാണ് താരം പറഞ്ഞത് എന്നാണ്. ഇങ്ങനെ ഒരു നിഗമനത്തിലാണ് പ്രേക്ഷകർ എത്തിനിൽക്കുന്നത്.

ഒരു പാർട്ടി ഉണ്ടായിരുന്നു, അവിടെ ഞാൻ വളരെ പ്രശസ്തനായ ഒരു നായകനെ കണ്ടു. അവൻ എന്റെ പേര് പോലും ചോദിച്ചില്ല, എന്നോട് അവന്റെ മുറിയിലേക്ക് വരാൻ പറഞ്ഞു എന്നും എന്തൊരു ആംഗ്യമാണെന്ന് എനിക്ക് മനസ്സിലാകാത്തതിനാൽ ഞാൻ ഞെട്ടിപ്പോയി എന്നും താരം പറഞ്ഞു. ഞാൻ തിരികെ എന്റെ മുറിയിലേക്ക് പോയി ഉറങ്ങി എന്നും പക്ഷേ ഷൂട്ടിംഗിനിടെ എനിക്ക് പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി എന്നും താരം പറയുകയുണ്ടായി.

ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ സ്ഥിതി വഷളായതിനാൽ യൂണിറ്റിലെ പുരുഷന്മാർ മദ്യപിച്ച് രാത്രിയിൽ കതകിൽ മുട്ടുകയായിരുന്നെന്ന് വിചിത്ര അവകാശപ്പെടുന്നു. ആ ശബ്ദം ഇപ്പോഴും കാതിലുണ്ട് എന്ന ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരത്തിൽ നിന്ന് ബിഗ് ബോസ് മത്സരാർത്ഥികളും ഷോയും അതിലൂടെ പ്രേക്ഷകരും കേട്ടത്. ആ കൊട്ടുന്ന ശബ്ദവും അന്ന് ഞാൻ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്നും ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നാണ് താരം പറഞ്ഞത്.