കോട്ടൺ സാരിയും വലിയ വട്ടപ്പൊട്ടും… ശോഭനയുടെ ലുക്ക് അനുകരിച്ച് തലശ്ശേരിക്കാരി കൊച്ചു മിടുക്കി… 

 മലയാള സിനിമ മേഖലയിൽ അസാമാന്യമായ കഴിവുകൾ കൊണ്ട് ഒരുപാട് കാലങ്ങൾക്ക് ഇപ്പുറവും താരപരിവേശം അതുപോലെ നിലനിർത്താൻ സാധിക്കുന്ന ഒരു താരമാണ് ശോഭന. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രഗത്ഭയും, ഉൾക്കാഴ്ചയുള്ള അധ്യാപികയുമൊക്കെയാണെങ്കിലും താരത്തെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത് മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും ഒക്കെ ആയത്.

അത്രത്തോളം മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചതും അവതരിപ്പിച്ചതും എന്നത് സത്യമാണ്. അതുപോലെ എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് നാടോടിക്കാറ്റ് എന്ന സിനിമയിലേത്. ഇപ്പോഴും ആ കഥാപാത്രങ്ങളെ വെല്ലുന്ന മറ്റൊരു  കഥാപാത്രം മലയാള സിനിമയിൽ പിറന്നിട്ടില്ല എന്നത് ആണ് വാസ്തവം. ആർക്കും തൊടാൻ കഴിയാത്തത്ര ഉയരത്തിൽ ആയിരുന്നു ആ കഥാപാത്രങ്ങളെയെല്ലാം ശോഭന എന്ന അഭിനയ ഇതിഹാസം കൊണ്ടു വച്ചത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് കുട്ടിശോഭനയുടെ അരങ്ങു തകർക്കലാണ്. നാടോടിക്കാറ്റ് എന്ന  ചിത്രത്തിലെ ശോഭനയുടെ ലുക്കും ഭാവങ്ങളും ഇന്നും ചർച്ച  ചെയ്യപ്പെടാനുള്ള ഒരു കാരണമായി ഒരു കുട്ടി മിടുക്കി ശോഭനയുടെ ലുക്കിനെ പോലും അനുകരിച്ചിരിക്കുകയാണ്. ചിത്രത്തിലെ വൈശാഖ സന്ധ്യേ എന്ന ഗാനത്തിന് ശോഭനയോട് സാമ്യം പുലർത്തി ഒരു അനുകരണം ഒരുക്കിയിരിക്കുകയാണ് ഒരു കുഞ്ഞു മിടുക്കി.

തലശ്ശേരിക്കാരിയായ ലക്ഷ്യ സംജോധ് എന്ന കുഞ്ഞു മിടുക്കിയാണ് മനോഹരമായ അനുകരണവുമായി ശ്രദ്ധനേടിയിരിക്കുന്നത്. ശോഭനയുടെ മേക്കോവറുമായി ഈ മിടുക്കി ഹൃദയം കവരുകയാണ്. മാത്രമല്ല, സമൂഹ മാധ്യമങ്ങളിൽ സജീവമായ ലക്ഷ്യ മേക്കോവർ വീഡിയോകളിലൂടെ ശ്രദ്ധേയയുമാണ്.  കോട്ടൻസാരിയും നെറ്റിയിലെ വലിയ വട്ടപ്പൊട്ടും വലുതായി പിന്നിട്ട മുടിയും വിടർന്ന കണ്ണുകളും എല്ലാം ശോഭനയുടെ അതേ പ്രതിഛായയാണ്  കുഞ്ഞു ലക്ഷ്യ മലയാളികൾക്കു മുമ്പിൽ വെക്കുന്നത്.

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്ര താരം ശോഭന.  ചെന്നൈയിൽ സ്ഥിര താമസമാക്കിയ ശോഭന കേരളത്തിൽ വരുന്നത് വിരളമാണ്. എങ്കിലും മലയാളികൾ ശോഭനയോടുള്ള സ്നേഹം അങ്ങനെതന്നെ കാത്തുസൂക്ഷിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ശോഭനയുടെതു പോലെയുള്ള രൂപവും ഭാവവും കോർത്തിണക്കിയ വീഡിയോകൾ എല്ലാം മലയാളികൾക്കിടയിൽ വലിയ തോതിൽ വൈറലാകുന്നത്.