എല്ലാം തുറന്ന് കാട്ടി വഴങ്ങികൊടുത്താലും വീണ്ടും അവസരം ലഭിക്കണമെന്നില്ല.. കാസ്റ്റിങ് അനുഭവം തുറന്നു പറഞ്ഞ് രാധിക ആപ്തെ… വൈറലായി വീഡിയോ…

ഹിന്ദി സിനിമകളിൽ സജീവമായ അഭിനയിക്കുന്ന അഭിനേത്രിയാണ് രാധിക അപ്തെ . ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടാൻ സാധിച്ചത് താരം പ്രകടിപ്പിക്കുന്ന മികച്ച അഭിനയം കൊണ്ടു തന്നെയാണ്.

ഹിന്ദി ഫാന്റസി വാ ലൈഫ് ഹോ തോ ഐസിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2005 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അവിടം മുതൽ ഇതുവരെയും സജീവമായി സിനിമ അഭിനയം മേഖലയിൽ താരം നിലനിൽക്കുന്നു. 2009-ൽ ബംഗാളി സാമൂഹിക നാടകമായ അന്തഹീൻ എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി നായികയായി അഭിനയിച്ചത്.

ഇപ്പോൾ താരം താൻ അനുഭവിച്ച കാസ്റ്റിംഗ് കൗച്ച് അനുഭവം ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൗച്ചിലെ അനുഭവങ്ങൾ നടന്മാർ മറച്ചു വെക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ബോളിവുഡിന്റെ ഈ ഒടുവിൽ രൺവീർ സിംഗ്, സ്വര ഭാസ്‌കർ, റിച്ച ഛദ്ദ തുടങ്ങി നിരവധി താരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇപ്പോൾ താരവും അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു ദക്ഷിണേന്ത്യൻ നടൻ ഒരിക്കൽ മോശമായും പെരുമാറി എന്നാണ് നടി രാധിക ആപ്‌തെ വെളിപ്പെടുത്തിയത്. ഒരിക്കൽ ദക്ഷിണേന്ത്യയിലെ ഒരു നടൻ എന്നെ എന്റെ മുറിയിലെ ഫോണിൽ വിളിച്ച് ശൃംഗാരം കാണിക്കാൻ ശ്രമിച്ചു, ഞാൻ അവനോട് മോശമായി പെരുമാറി എന്ന് ആണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. വളരെ പെട്ടന്ന് അഭിമുഖം വൈറൽ ആവുകയും ചെയ്തു.

ഹിന്ദി, തെലുങ്ക്, ബംഗാളി തുടങ്ങി ഇംഗ്ലീഷ് ഭാഷയിൽ തുടങ്ങി നിരവധി സിനിമകളിൽ താരം തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ലസ്റ്റ് സ്റ്റോറികളിലെ വേഷത്തിലൂടെ അവർ സ്റ്റീരിയോടൈപ്പുകൾ തകർത്തു. അതിനായി ഒരു അന്താരാഷ്ട്ര എമ്മി അവാർഡ് പോലും താരം നേടി. സേക്രഡ് ഗെയിംസ്, ഗോൾ, രാത് അകേലി ഹേ തുടങ്ങി നിരവധി പ്രോജക്ടുകളിലൂടെ നടി ‘നെറ്റ്ഫ്ലിക്സ് ഗേൾ’ എന്ന അംഗീകാരം നേടി.