മമ്മൂക്കയുടെയും ദുൽക്റിന്റെയും നായിക… പുതിയ സിനിമയുടെ പ്രസ് മീറ്റിൽ തിളങ്ങി താരം…

മലയാള സിനിമ മേഖലയിൽ ഒരുപാട് ആരാധകർ ഉള്ള അഭിനേത്രിയാണ് കാർത്തിക മുരളീധരൻ. വെറും രണ്ട് സിനിമകൾ കൊണ്ടാണ് താരം മലയാളി പ്രേക്ഷകരെ കൈയിലെടുത്തത്. 2017, 2018 വർഷങ്ങളിലാണ് താരത്തിന്റെ സിനിമകൾ പുറത്തിറങ്ങിയത്. ഓരോ സിനിമകളിലും വളരെ മികച്ച പ്രകടനങ്ങൾ താരം കാഴ്ചവച്ചത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

2017-ൽ ദുൽഖർ സൽമാനൊപ്പം അഭിനയിച്ച കോമ്രേഡ് ഇൻ അമേരിക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വന്നത്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ അഭിനയിച്ച അമൽ നീരദ് സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം – ഭാഷാ സാഹസിക ചിത്രമാണ് കോമ്രേഡ് ഇൻ അമേരിക്ക ( സിഐഎ). കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിലെ സാറ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെയാം താരം ഇന്നും അറിയപ്പെടുന്നത്.

ഈ സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പോലും മലയാളികൾ മറക്കില്ല. അത്രത്തോളം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റാൻ സാറാ മേരി കുര്യൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് കഴിഞ്ഞു. സിനിമയിലെ പല ഡയലോഗുകളും ഇന്നും മലയാളികൾ പല പലയിടങ്ങളിലായി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. തീഷ്ണമായ പ്രണയമാണ് സിനിമ പറഞ്ഞത്. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സിനിമ സ്വീകരിക്കുകയും ചെയ്തു.

നടി എന്ന നിലയിൽ 2017 ലും 2018ലും താരം സജീവമായിരുന്നു. തുടക്കം മുതൽ താരം അഭിനയിച്ച രണ്ടു സിനിമകളിലും വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്. താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. താരം അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾ എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് സിമ്പിൾ ലുക്കിലുള്ള ഫോട്ടോകളാണ്. താരത്തിന്റെ പുതിയ സിനിമയായ സഭാ നായകന്റെ പ്രസ് മീറ്റിൽ നിന്നുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സാരിയിൽ കിടിലൻ സ്റ്റൈലിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുൻപത്തേതിനേക്കാൾ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധക അഭിപ്രായം. വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തിന്റെ ഫോട്ടോകൾക്ക് താഴെ വരുന്നത്.