നിങ്ങളുടെ ശരീരത്തെ അപമാനിക്കുവരെ നടുവിരൽ ഉയർത്തി കാണിക്കുക ; സിനിമ താരം കനിഹ പറയുന്നു…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം മുതൽ ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്.

മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് ആവോളം സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

മലയാളത്തിൽ തന്നെ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ മേഖലകളിൽ ഓരോന്നിലും വിജയം നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തെ വിശ്വസിച്ച് ഏൽപ്പിക്കാമെന്ന് സംവിധായകരുടെ അഭിപ്രായം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന താരത്തിന്റെ പുതിയ ഒരു പോസ്റ്റാണ് വയറുതായി കൊണ്ടിരിക്കുന്നത് ഒരു പഴയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ വളരെ സമകാലികവും പ്രസക്തവും ആയിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ അഭിപ്രായങ്ങളോട് എപ്പോഴും മലയാള സിനിമ ആരാധകർക്ക് വലിയ കൂറും ഇഷ്ടവും ഉണ്ടാകാറുണ്ട്.

ശരീരം ഏത് അവസ്ഥയിലാണേലും അതിനെ സ്വീകരിക്കുകയും സ്നേഹിക്കുകയും വേണമെന്ന് വലിയ തത്വമാണ് താരം പറയുന്നത്. താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ഇങ്ങനെയാണ്:
“ഹാ.. തീർച്ചയായും ഇതെന്റെ ഒരു പഴയ ഫോട്ടോയാണ്.. നിങ്ങളിൽ പലരേയും പോലെ ഞാനും എന്റെ പഴയ കുറച്ച് ചിത്രങ്ങളിലൂടെ കടന്നുപോവുകയായിരുന്നു, എനിക്ക് എത്രയോ വണ്ണം കുറവായിരുന്നുവെന്നും എന്റെ വയർ എത്രയോ പരന്നതാണെന്നും എത്ര മനോഹരമായിരുന്നു എന്റെ മുടിയെന്നും ഞാൻ ആലോചിച്ചു ഇരുന്നുപ്പോയി.

പെട്ടെന്നാണ് ഞാൻ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നത് എന്നോർത്ത് പോയത്..!. ഞാൻ ഇപ്പോൾ കാണുന്ന രീതിയിൽ ഞാൻ അസന്തുഷ്ടയാണോ? ഒരിക്കലുമല്ല. മുൻപെങ്ങും ചെയ്തിട്ടില്ലാത്ത വിധം ഞാൻ ഇന്ന് എന്നെ തന്നെ സ്നേഹിക്കുന്നുണ്ട്. എന്റെ ശരീരത്തിലെ ഓരോ പാടുകൾക്കും മനോഹരമായ ചില കഥകൾ പറയുവാനുണ്ട്. എല്ലാം പെർഫെക്റ്റ് ആണെങ്കിൽ പിന്നെന്തിനാണ് പ്രശ്‌നം?

നമ്മുടെ ശരീരത്തെ സ്വീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നമുക്കെല്ലാവർക്കും വ്യത്യസ്ത കഥകളുണ്ട്. കുറവ് തോന്നുന്നത് നിർത്തുക. നിങ്ങളുടെ ശരീരത്തെ സ്നേഹിക്കാൻ ആരംഭിക്കുക. നിങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ നടുവിരൽ ഉയർത്തിക്കാട്ടി നടന്നകലുക.