ചേച്ചിയുടെ ഭർത്താവിന്റെ ഉപദേശം മൂലം വണ്ണം കുറയ്ക്കാനും സാരികളിലേക്ക് മാറാനും തീരുമാനിച്ചു- വിദ്യ ബാലൻ

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് വിദ്യ ബാലന്‍. ഷബാന ആസ്മി, മധുരി ദീക്ഷിത് എന്നിവരുടെ അഭിനയത്തില്‍ പ്രചോദിതയായി നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ താരം ആഗ്രഹിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ ഏക്താ കപൂര്‍ നിര്‍മ്മിച്ച ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയില്‍ രാധിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആണ് അഭിനയ ജീവിതത്തിനു താരം തുടക്കമിട്ടത്. പരമ്പര വിജയമായയോടെ സീരിയല്‍ രംഗത്തു നിന്നും ഒരുപാട് അവസരങ്ങള്‍ താരത്തെ തേടിയെത്തി.

എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് അഭിനയ രംഗത്തേക്കു കടന്നാമതിയെന്ന് മാതാപിതാക്കള്‍ ആവശ്യപെട്ടതിനനുസരിച്ച് താരം മുംബൈയിലെ സെന്റ് സേവിയേര്‍സ് കോളേജില്‍ ചേര്‍ന്ന് സോഷ്യോളജിയില്‍ ബിരുദം നേടുകയും പിന്നീട് മുംബൈ സര്‍വ്വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 2003ല്‍ പ്രദര്‍ശനത്തിനെത്തിയെ ഭലോ ദേക്കോ എന്ന ബംഗാളി ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്.

പരിണീത എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ ഹിന്ദി ചിത്രം. സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം താരത്തിന് ലഭിച്ചു. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ലഗേ രഹേ മുന്നാഭായി എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് താരം ശ്രദ്ധേയമായി. സിനിമയിലെ നായിക സങ്കല്പങ്ങളെ ഒരു പരിധിവരെ പൊളിച്ച് എഴുതാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സീറോ സൈസ് നായികമാരെ കണ്ടു പരിശീലിച്ച ബോളിവുഡ് രംഗങ്ങളിൽ പോലും താരത്തിന് വളരെ പെട്ടെന്ന് തന്നെ ആരാധകരെ ലഭിക്കാനും പ്രേക്ഷക പ്രീതി സ്വന്തമാക്കാനും സാധിച്ചു. താരത്തിന്റെ ശരീരത്തെ അപമാനിച്ചു കൊണ്ട് ഒരുപാട് തരത്തിലുള്ള വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. തന്റെ ശരീര ഭാരത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതു കൊണ്ടാണ് തന്റെ മുന്‍ ബന്ധം തകര്‍ന്നതെന്ന് 2009ല്‍ താരം പറഞ്ഞതു വിവാദമായിരുന്നു.

ഇപ്പോൾ താരം തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ടേണിങ് പോയിന്റിനെ കുറിച്ചാണ് സംസാരിക്കുന്നത്. കിസ്മത്ത് കണക്ഷൻ എന്ന സിനിമയിൽ അഭിനയിച്ചു വന്നതിനു ശേഷം ശരീര ഭാരത്തെക്കുറിച്ചുള്ള ബോഡി ഷേമിങ് കമന്റുകൾ കിട്ടിയതിനു ശേഷം ഒന്നും ചെയ്യാൻ കഴിയാത്ത കുറെ ദിവസങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നും അതിനുശേഷം സഹോദരിയും സഹോദരിയുടെ ഭർത്താവും വന്ന് തന്നെ മോട്ടിവേറ്റ് ചെയ്യുകയായിരുന്നു എന്നും സിനിമ ജീവിതത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാൻ അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വല്ലാതെ ഉപകാരപ്പെട്ടിട്ടുണ്ട് എന്നും താരം തുറന്നു പറയുകയാണ്.

ഒരു അവാർഡ് ഫംഗ്ഷൻ ചടങ്ങിൽ ഏറ്റവും മോശമായി വസ്ത്രം ധരിച്ചതിന്റെ അവാർഡ് തനിക്ക് ലഭിച്ചു എന്നും അതോടുകൂടിയാണ് വിമർശനങ്ങളിൽ തളരുന്ന ഒരു അവസ്ഥ ഉണ്ടായത് എന്ന് താരം പറയുന്നുണ്ട്. സഹോദരി ഒരു നല്ല ഡിസൈനറേ വെക്കാൻ ഉപദേശിച്ചു എന്നും അങ്ങനെയാണ് സഭ്യാസാച്ചി എന്ന ഡിസൈനറെ പരിചയപ്പെടുന്നത് എന്നും അവരിലൂടെയാണ് മനസ്സിനിണങ്ങിയ സാരിയിലേക്ക് എല്ലാം മാറാൻ സാധിച്ചത് എന്നും അന്ന് ശരീരത്തിന്റെ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു എന്നുമെല്ലാം താരം തുറന്നു പറയുകയാണ്.