
സൗഭാഗ്യ വെങ്കിടേഷ് അറിയപ്പെടുന്ന ഒരു നർത്തകിയാണ്. എന്നാൽ താരം തന്റെ ലിപ് സിങ്ക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് ഏറെ പ്രശസ്തയായത്. കൂടാതെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വളരെയധികം ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യൽ മീഡിയ സ്വാധീനമുള്ളയാളാണ് താരം. അപ്ലോഡ് ചെയ്ത് നിമിഷങ്ങൾക്കകം താരത്തിന്റെ എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലകാറുണ്ട്.
വളരെ ശക്തമായ ഒരു മാധ്യമ പശ്ചാത്തലത്തിൽ നിന്നാണ് താരം പ്രേക്ഷകർക്കിടയിലേക്ക് വന്നത്. താരത്തിന്റെ പിതാവ് രാജാറാം ഒരു പ്രശസ്ത നർത്തകനായിരുന്നു, അമ്മ താര കല്യാണും അറിയപ്പെടുന്ന ക്ലാസിക്കൽ നർത്തകിയും ടെലിവിഷൻ നടിയുമാണ്. കൂടാതെ കുറച്ച് മലയാളം സിനിമകളിലും അമ്മ അഭിനയിച്ചിട്ടുണ്ട്. കുടുംബം പരമായി ഉയർച്ചകൾ ഉണ്ടായത് കൊണ്ട് താരം മികവുകൾ തുടക്കം മുതൽ തന്നെ അടയാളപ്പെടുത്തി.
തൃപ്പൂണിത്തുറയിലെ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് ആണ് താരം ബിരുദാനന്തര ബിരുദം നേടിയത്. നൃത്തത്തിൽ ഡോക്ടറൽ ഗവേഷണം നടത്താനും താരം ആഗ്രഹിക്കുന്നുണ്ട്. താരത്തിന്റെ ഡബ്സ്മാഷ് വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. 2016-ൽ താരം തന്റെ ആദ്യത്തെ ഡബ്സ്മാഷ് വീഡിയോ അപ്ലോഡ് ചെയ്തു. അത് താരത്തിന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി താരം എടുക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ സലിം കുമാറിന്റെ ഐക്കണിക് ഡയലോഗിന് ആയിരുന്നു താരം ഡബ്സ്മാഷ് ചെയ്തത്. അവിടം മുതൽ ഇതുവരെയും പ്രേക്ഷകരുടെ ഇഷ്ട തരമായാണ് താരം ജീവിക്കുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ഫോട്ടോകൾ ആരാധകർ മികച്ച അഭിപ്രായങ്ങളേടെയാണ് ഏറ്റെടുക്കാറുള്ളത്.
താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളർത്തു നായ്ക്കൾക്കൊപ്പം ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കള്ളന്മാരെ പേടിക്കേണ്ട, കണ്ടിട്ട് പേടിയാകുന്നു തുടങ്ങി ഒരുപാട് കമന്റുകൾ ആണ് ആരാധകരുടെ ഭാഗത്തുനിന്നും അപ്ലോഡ് ചെയ്യുന്നത്. എന്തായാലും വളരെ പെട്ടന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Reply