
മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും വെബ്ബ് സീരിയലുകളിലൂടെ നിറഞ്ഞ കൈയടി നേടിയ നടിയുമാണ് ശ്രുതി സുരേഷ്. തിരുവല്ലയാണ് താരത്തിന് സ്വദേശം. സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നതിന് എളുപ്പമാക്കിയത് സീരിയലുകളിലെ മികച്ച പ്രകടനമായിരുന്നു. തിരുവല്ല സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജേർണലിസത്തിൽ ബിഎ ബിരുദവും താരം നേടിയിട്ടുണ്ട്.
കാര്യവട്ടം കേരള സർവകലാശാലയിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ എംഎയുമെടുത്ത താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതകൾ സിനിമാ മേഖലയിൽ താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണ നേടിക്കൊടുത്തു. റോക്ക് പേപ്പർ സിസേഴ്സ് എന്ന മലയാളം വെബ് സീരീസിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 2019-ൽ ജൂൺ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2016 പുറത്തിറങ്ങിയ കുപ്പിവള എന്ന മലയാള സിനിമയിൽ താരം ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്. അതിനുശേഷം 2019 പുറത്തിറങ്ങിയ വിജയകരമായ ചിത്രം ജൂണിലും 2021ലെ ഐശ്വര്യലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അർച്ചന 31 നോട്ട്ഔട്ട് എന്ന സിനിമയിലും താരത്തിനെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ താരത്തിന് ഏറെ പ്രശസ്തി നൽകിയത് കരിക്ക് വെബ്സീരീസ് കൂടെ പ്രവർത്തിച്ച ആയിരുന്നു.
കരിക്ക്, റോക്ക് പേപ്പർ സിസേഴ്സ് എന്നീ വെബ് സീരീസുകൾ ക്ക് പുറമേ താരം
കല്യാണ കച്ചേരി, മറ്റൊരു വീട് എന്നീ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ഏതു മേഖല ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അതിനെ കൈകാര്യം ചെയ്യാറുള്ളത് അതുകൊണ്ടുതന്നെ ഓരോ പ്രവർത്തനങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു വളരെ മികച്ച രൂപത്തിലാണ് താരം ഓരോ വേഷത്തെയും സമീപിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസം റിലീസായ പാൽത്തു ജാൻവർ എന്ന സിനിമയിലാണ് താരം നായികയായി അഭിനയിച്ചിട്ടുള്ളത്. ബേസിൽ ജോസഫിന്റെ നായികയായാണ് താരം സിനിമയിൽ അഭിനയിച്ചത്. ഇന്ദ്രൻസ് ജോണി ആന്റണി ഷമ്മിതിലകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഈ സിനിമ താരത്തിന് കരിയറിലെ വലിയ ഒരു നാഴികക്കല്ല് തന്നെ ആകും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരമിപ്പോൾ ക്യൂട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മുഴുവനും വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
Leave a Reply