ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് ഡയാന ഹമീദ്…. വൈറൽ ഫോട്ടോകൾ കാണാം

മലയാളം സിനിമകളിൽ അഭിനയിക്കുകയും ടെലിവിഷൻ പരമ്പരകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന യുവ അഭിനേത്രിയും ടെലിവിഷൻ അവതാരകയും മോഡലുമാണ് ഡയാന ഹമീദ്. ടെലിവിഷൻ അവതാരക എന്ന രൂപത്തിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമ-സീരിയൽ അഭിനയങ്ങൾ ലേക്ക് ചുവട് മാറുന്നത്. ആദ്യം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും മികച്ച അഭിപ്രായങ്ങൾ താരത്തിന് നേടാൻ സാധിക്കും ചെയ്തിട്ടുണ്ട്.

ദ ഗാംബ്ലർ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദ ഗാംബ്ലർ എന്ന ആദ്യ സിനിമയുടെ വിജയത്തിന് ശേഷം യുവ, മെമ്മറീസ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കുകയുണ്ടായി ടെലിവിഷൻ മേഖലയിലും ഒരുപാട് അവസരങ്ങൾ ഇപ്പോൾ താരത്തിന് ലഭിക്കുന്നുണ്ട്.

ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമ പ്രേക്ഷകർക്കിടയിൽ താരമിപ്പോൾ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ചെറിയ കഥാപാത്രങ്ങൾ പോലും താരം അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും താരം സമീപിക്കുന്നത് ആത്മാർത്ഥമായ രൂപത്തിൽ ആണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

സ്റ്റാർ മാജിക് പോലോത്ത പരിപാടികൾ വളരെ സജീവമായി താരം ഇപ്പോഴും പങ്കെടുത്തുകൊണ്ടിരിക്കുന്നു. നടി എന്ന നിലയിലും അവതാരക എന്ന നിലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ താരം തിളങ്ങി നിൽക്കുകയാണ്. മികച്ച പ്രകടനം ആണ് താരം ഓരോ ഇടങ്ങളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഇനിയും താരത്തിന് അവസരങ്ങൾ ലഭിക്കും എന്നാണ് ആരാധക അഭിപ്രായം.

സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരുമുണ്ട്. നാടൻ വേഷങ്ങളിലും മോഡേൺ ഡ്രസ്സുകളിലും താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകളും പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഓഫ് വൈറ്റ് കളർ ലഹങ്കയിൽ മനോഹരിയായി ഇപ്പോൾ താരത്തെ കാണാൻ സാധിക്കുന്നു. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*