
നിലവിൽ മലയാളസിനിമയിലെ മിന്നും താരങ്ങളിലൊരാളാണ് അനശ്വര രാജൻ. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് അഭിനയമികവു കൊണ്ട് സൗന്ദര്യം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോൾ നായിക വേഷത്തിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഓരോ സിനിമ കഴിയുമ്പോഴും താരത്തിനോടുള്ള ആരാധകരുടേയും സംവിധായകരുടെയും പ്രതീക്ഷ വർധിച്ചുവരികയാണ്.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം 2017 ലാണ് ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിച്ചു വരുകയാണ്. അഭിനയത്തിൽ ഒരുപാട് മെച്ചപ്പെട്ടു എന്നാണ് ആരാധകർ പറയുന്നത്.
ഈ അടുത്ത് പുറത്തിറങ്ങിയ താരത്തിന്റെ പുതിയ സിനിമയുടെ ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലായി നമുക്ക് കാണാൻ സാധിക്കുന്നത്. മൈക്ക് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത് ആ സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട അനശ്വരരാജൻ ആയിരുന്നു.
സാറ എന്ന കഥാപാത്രം മൈക്ക് ആയി മാറുന്ന കഥയാണ് മൈക്കിലൂടെ ആരാധകരുടെ മുമ്പിലേക്ക് എത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം തന്നെയാണ് സിനിമ മുന്നോട്ട് വെക്കുന്നത്. തികച്ചും ബോൾഡ് ആയാണ് അനശ്വര രാജൻ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഒരു പാവം പെൺകുട്ടി എന്ന ലേബലിൽ നിന്നും മാറി പുതിയ ഒരു അനശ്വര രാജൻ ആണ് ക്യാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.
മൈക്ക് എന്ന സിനിമയുടെ ട്രെയിലറിൽ അനശ്വരരാജൻ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇത്രയും ബോൾഡ് ആയി അനശ്വര രാജൻ എന്ന നടിയെ ഇതിന് മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ഈ സിനിമയുടെ പ്രോമോഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. മൈക്ക് എന്ന സിനിമയുടെ പ്രോമോഷൻ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.
പ്രൊമോഷൻ വേദിയിൽ അനശ്വര രാജൻ പ്രത്യക്ഷപ്പെട്ടത് തികച്ചും ഗ്ലാമർ ലുക്കിൽ തന്നെയാണ്. ബോളിവുഡ് നടിയെ വെല്ലുന്ന ലുക്കിലാണ് താരം ഈ വീഡിയോയിൽ കാണപ്പെടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. മൈക്ക് എന്ന സിനിമയുടെ വിശേഷങ്ങൾ താരം വേദിയിൽ പങ്കുവെക്കുകയും ചെയ്തു. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്.
Leave a Reply