റൊമാൻസ് പരിപൂർണ്ണത… ആരാധകരെ വശ്യ സൗന്ദര്യത്തിന് അടിമകളാക്കി അനശ്വരരാജൻ….

ബാല താര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ താരമാണ് അനശ്വരരാജൻ. താരമിപ്പോൾ ക്യാമറക്ക് മുമ്പിൽ കാഴ്ചവെക്കുന്ന പ്രകടനം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ബാലതാര പരിവേഷം മാറി മുൻനിര നായിക എന്ന നിലയിലേക്ക് താരം എത്തിപ്പെട്ടിരിക്കുന്നു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ്. അഭിനയ പ്രധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റുമെന്ന് താരം ഓരോ സിനിമയിലൂടെ തെളിയിക്കുകയാണ്.

താരം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഒരു മില്യന് അടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഈയടുത്ത് താരം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതലായി പങ്കുവെക്കുന്നത് ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്. ഒരുപാട് ഗ്ലാമർ മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തു. ഈയടുത്തായി താരം പല വേദികളിലും തികച്ചും ബോൾഡ് ആയി പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തത്. റൊമാന്റിക് ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

2017 ൽ മഞ്ജുവാര്യർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിൽ ആതിര കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് എവിടെ എന്ന സിനിമയിലും താരം ബാലതാരം വേഷം കൈകാര്യം ചെയ്തു. പക്ഷേ താരം മലയാളി സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്.

പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി. വാങ്ക് എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം കേരളക്കരയിൽ കൂടുതൽ അറിയപ്പെട്ടു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം വീണ്ടും അഭിനയ മികവുകൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ഈ അടുത്തായി താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതോടെ അഭിനയത്തോടുള്ള താരത്തിന്റെ കഴിവ് ആരാധകർ കൂടുതൽ തിരിച്ചറിഞ്ഞു എന്ന് വേണം പറയാൻ. മൈക്ക് എന്ന സിനിമയിലൂടെ താരം വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്താൻ പോവുകയാണ് എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Be the first to comment

Leave a Reply

Your email address will not be published.


*