
മലയാളത്തിൽ ആണെങ്കിലും ഇതര ഭാഷകളിൽ ആണെങ്കിലും ചില സിനിമകൾക്ക് പ്രേക്ഷകരെ വർഷങ്ങൾക്കിപ്പുറവും അതുപോലെ വിസ്മയത്തിൽ നിർത്താൻ സാധിക്കും. സിനിമ കണ്ട സീനും സീരീസും മറന്നു പോയെങ്കിലും ചില കഥാതന്തുക്കൾ മനസ്സിൽ ബാക്കി നിൽക്കുന്നത് പോലെ. ഓരോ കഥപറയുന്ന രീതികളിലെ വ്യത്യാസവും അഭിനേതാക്കളുടെ അഭിനയപാടവവും എല്ലാം അതിനെ വലിയ രൂപത്തിൽ സഹായിക്കും എന്നത് തീർച്ചയാണ്.
അത്തരത്തിലൊരു സിനിമയാണ് ബ്ലെസി സംവിധാനം ചെയ്ത കാഴ്ച്ച. ഗുജറാത്ത് കലാപത്തിൽ ഒരു കുട്ടിക്ക് സകലതും നഷ്ടപ്പെട്ടു പോയതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളും മനുഷ്യ ഇടപെടലുകളും എല്ലാം ഒതുങ്ങിയ ഒരു സിനിമ തന്നെയായിരുന്നു കാഴ്ച. പല സീനുകളിലും കാഴ്ചക്കാരനെ കണ്ണ് ഈറനണിഞ്ഞു. അത്തരത്തിൽ വൈകാരികമായ ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടായിരുന്നു.
ഏറ്റവും കൂടുതൽ ആരാധകൻ റെയും പ്രേക്ഷകനെയും മനസ്സിനെ പിടിച്ചു കുലുക്കിയത് കൊച്ചുണ്ടാപ്രി എന്ന ചെറിയ കുട്ടിയുടെ വികാര വിചാരങ്ങൾ തന്നെയായിരിക്കണം. അതുകൊണ്ടു തന്നെയാണ് സിനിമ റിലീസ് ആയി 15 വർഷങ്ങൾക്കിപ്പുറവും മലയാളികളുടെ മനസ്സിൽ യഷ് എന്ന് ആ ബാല താരത്തിൽ ഇപ്പോഴും കൊച്ചുണ്ടാപ്രിയുടെ രൂപവും ഭാവവും ഉണ്ടായത്. ഇപ്പോഴും മലയാളികളുടെ മനസ്സിൽ ആബാല താരത്തിന് ഏഴു വയസ്സ് മാത്രമാണ് പ്രായം..
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയുടെ മകളായി അന്ന് അഭിനയിച്ചത് സനുഷയാണ്. സനുഷയെ പിന്നീട് ഒരുപാട് മലയാള സിനിമകളിൽ ബാലതാരങ്ങൾ ആയി സഹ കഥാപാത്രമായും നായികയായും എല്ലാം കണ്ടു. പക്ഷേ യഷ് ആ കൊച്ചുണ്ടാപ്രി പിന്നീട് ഒരിക്കലും മലയാളികൾ കണ്ടിട്ടില്ല. യഷ് യഥാർത്ഥത്തിൽ ഒരു ഗുജറാത്ത്കാരൻ തന്നെയാണ്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഇവരുടെ പുതിയ വിശേഷമാണ്.
സിനിമ റിലീസ് ആയി 15 വർഷങ്ങൾക്കിപ്പുറം സനുഷ തന്റെ കൊച്ചുണ്ടാപ്രിയെ നേരിട്ടു കണ്ടിരിക്കുകയാണ്. സിനിമക്ക് ശേഷം ഒരു പരസ്യത്തിൽ അഭിനയിച്ചതിനപ്പുറം പിന്നീട് അവനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു എന്നാണ് സനുഷ വ്യക്തമാക്കുന്നത്. അവൻ എങ്ങനെയായിരിക്കുമെന്ന് ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു ഫേസ്ബുക്കിലും മറ്റും ഒന്നും പരതാൻ പോയില്ല എക്സൈറ്റ്മെന്റ് കാണുന്നതുവരെ ആസ്വദിക്കാൻ തന്നെയാണ് തീരുമാനിച്ചത് എന്നും സനുഷ പറയുന്നുണ്ട്.
കാഴ്ച എന്ന സിനിമയുടെ വിജയത്തിനു ശേഷം ബാല താരമായി അഭിനയിക്കാൻ ഒരുപാട് സിനിമകളിലേക്ക് അവസരം വന്നിരുന്നുവെങ്കിലും അന്നും ഇന്നും മലയാളം
വശം ഇല്ലാത്തതു കൊണ്ടും പിതാവിന്റെ ബിസിനസ് ആവശ്യാർഥം മറ്റൊരിടത്തേക്ക് മാറി പോകേണ്ടത് കൊണ്ടും സിനിമകൾ ഒന്നും ചെയ്തില്ല എന്നും പഠനത്തിനു ശേഷം സിനിമയിലേക്ക് വരാം എന്ന തീരുമാനമാണ് അന്ന് എടുത്തത് എന്നും സന്തോഷത്തോടെ യഷ് പറയുന്നു. എന്തായാലും സനുഷയുടെയും കൊച്ചുണ്ടാപ്രിയുടെയും പുതിയ വിശേഷങ്ങളും ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Leave a Reply