അജിത്തിന്റെ ആ ചിത്രത്തിൽ നിന്ന് ഒരുപാട് നടിമാരുടെ പിന്മാറ്റത്തിനു ശേഷമാണ് സിമ്രാൻ എത്തിയത്. എ സർട്ടിഫിക്കറ്റ് കിട്ടിയിട്ടും സിനിമ വൻ ഹിറ്റായി… സംവിധായകന്റെ വാക്കുകൾ വൈറലാകുന്നു…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേതാവാണ് അജിത്ത്. മലയാളികൾക്കിടയിലും അജിത്തിന് ഏറെ ആരാധകരുണ്ട്. മലയാളി നടിമാരിൽ പ്രധാനിയായിരുന്ന ശാലിനിയെ ആണ് അജിത്തി വിവാഹം കഴിച്ചിരിക്കുന്നത് എന്ന് മലയാളികൾക്ക് താരത്തോട് ഇഷ്ടം വർദ്ധിപ്പിക്കുന്നു. കൂടാതെ അഭിനയ പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങളിലൂടെ മലയാളികൾക്കും താരം മികവുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

അജിത്ത് സിമ്രാൻ കൂട്ടുകെട്ടിലിറങ്ങി വൻ ഹിറ്റായ സിനിമയാണ് വാലി. 1999 കളിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയ റൊമാന്റിക് ത്രില്ലർ ചിത്രമായിരുന്നു ഇത്. ചിത്രത്തിന് ഏ സർട്ടിഫിക്കറ്റ് ലഭിച്ചു എങ്കിലും തിയേറ്ററുകളിലും മറ്റും വലിയ വിജയമാണ് സിനിമ സമ്മാനിച്ചത്. മികച്ച ആരാധക അഭിപ്രായങ്ങളും സോഷ്യൽ മീഡിയ സപ്പോർട്ടും സിനിമക്കും അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ലഭിക്കുകയും ചെയ്തു.

ഇപ്പോൾ സംവിധായകൻ എസ് ജെ സൂര്യയുടെ വാക്കുകളാണ് വൈറലാകുന്നത്. എസ് ജെ സൂര്യ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഇത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. അജിത് പ്രധാന കഥാപാത്രത്തിൽ എത്തുന്ന സിനിമയ്ക്ക് ആദ്യം നായികയായി സമീപിച്ചത് കീർത്തി റെഡിയെ ആയിരുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് ആ സിനിമയിൽ താരത്തിന് നായിക വേഷം അഭിനയിക്കാൻ സാധിച്ചില്ല പിന്നീടങ്ങോട്ട് ഒന്ന് രണ്ട് നായകന്മാരുടെ അടുത്ത് സംവിധായകൻ അതിനുവേണ്ടി സമീപിച്ചിരുന്നു.

കീർത്തി റെഡ്ഡിക്ക് ശേഷം സംവിധായകൻ സമീപിച്ചത് രോജയെയും മീനയെയുമാണ്. അവർക്കും മറ്റു സിനിമ തിരക്കുകൾ കൊണ്ട് ഈ സിനിമയോട് കമ്മിറ്റ് ചെയ്യാൻ സാധിക്കാതെ വന്നു. അങ്ങനെയാണ് നായികവേഷം സിമ്രാനിലേക്ക് എത്തുന്നത്. എന്താണെങ്കിലും അജിത്തിന്റെ കൂടെ കട്ടക്ക് അഭിനയിക്കാനും മികച്ച വിജയത്തിന്റെ ഭാഗമാകുവാനും സിമ്രാന് സാധിച്ചു. മികച്ച നടനുള്ള പുരസ്കാരം ഈ സിനിമയ്ക്ക് അജിത്തിന് ലഭിച്ചിട്ടുണ്ട്.

അജിത്തിനെയും സിമ്രാന്റെയും കൂടെ പ്രധാന വേഷത്തിൽ ജ്യോതികയും ഈ സിനിമയിൽ ഉണ്ടായിരുന്നു. തമിഴ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കൂട്ടുകെട്ടായി അജിത്ത് സിമ്രാൻ ജോഡി മാറിയതും ഈ സിനിമയിലൂടെയാണ്. അവൾ വരുവാള, വാലി, ഉന്നെ കൊട് എന്നൈ തരുവേ എന്നീ സിനിമകളില്ലെലാം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. തമിഴിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്ക് ഹിന്ദി റീമേക്കുകൾ പിന്നീട് പുറത്തിറങ്ങുകയും ചെയ്തു. എന്തായാലും സിനിമ വൻ വിജയമായിരുന്നു.

Simran

Be the first to comment

Leave a Reply

Your email address will not be published.


*