മാസ്കിനടിയിലെ സുന്ദരിയെ മനസ്സിലായോ? എങ്ങനെ വന്നാലും കണ്ടുപിടിക്കുമെന്ന് ആരാധകർ

നടി ഡാൻസർ മോഡൽ ജിംനാസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് നിധി അഗർവാൾ. 2017 ലാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി അഭിനയിക്കുന്നത്. നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ആണ് താരം.

മികച്ച അഭിനയ വൈഭവമാണ് താരം ഓരോ സിനിമകളിലും പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. SIIMA അവാർഡ് അടക്കം ഒട്ടനവധി അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. Asian Academy of Film & Television ൽ താരത്തെ ബഹുമതി സൂചകമായി മെമ്പർ ഷിപ് നൽകിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്.

മുന്ന മിഖായേൽ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിൽ ഈ ഒരു സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടും ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഭൂമി എന്ന സിനിമയിലേ അഭിനയം വളരെ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.

പിന്നീട് താരം തമിഴിലും തെലുങ്കിലും സജീവമായി. 2018 ൽ പുറത്തിറങ്ങിയ സവ്യ സച്ചി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. ചിമ്പു നായകനായി പുറത്തിറങ്ങിയ ഈശ്വരൻ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന്റെ അഭിനയ മികവ് താരത്തിനെ സഹായിച്ചിട്ടുണ്ട്.

ബാല്ലറ്റ്, കതക്, ബെല്ലി ഡാൻസ് എന്നീ ഡാൻസ് വിഭാഗത്തിൽ താരം പരിശീലനം നേടിയിട്ടുണ്ട്. മോഡൽ രംഗത്തും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം  12 മില്യൺ ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. . സ്റ്റൈലിഷ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ടാലും ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്. ഇപ്പോൾ മുഖം മൂടിയ ഫോട്ടോയാണ് താരം പങ്കു വെച്ചിട്ടുള്ളത്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Nidhhi
Nidhhi
Nidhhi
Nidhhi

Be the first to comment

Leave a Reply

Your email address will not be published.


*